ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. സ്വന്തം വസതിയിൽ വെച്ച് വൈകിട്ട് ആറ് മണിയോടെ ആണ് മരണം സംഭവിച്ചത്. സുധാകര്‍ മംഗളോദയത്തിന് 72 വയസ്സായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജനപ്രിയ നോവലുകളിലൂടെ ഒരു കാലത്ത് മലയാള വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ്. സിനിമകള്‍ക്കായും സുധാകര്‍ മംഗളോദയം തൂലിക ചലിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കത്തിന് അടുത്തുളള വെള്ളൂര്‍ ആണ് സുധാകര്‍ മംഗളോദയം ജനിച്ചത്.
മലയാള മനോരമ, മംഗളം ആഴ്ച്ചപ്പതിപ്പുകള്‍ക്ക് വേണ്ടിയാണ് പ്രധാനമായും സുധാകര്‍ മംഗളോദയം നോവലുകള്‍ എഴുതിയത്. മിക്കവയും സാധാരണ വായനക്കാര്‍ക്കിടയില്‍ വലിയ ജനപ്രീതി സ്വന്തമാക്കിയവ ആയിരുന്നു. പുസ്തകമായും സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ പുറത്ത് വന്നിട്ടുണ്ട്.
1985ല്‍ പുറത്തിറങ്ങിയ വസന്ത സേന, പ്രശസ്ത സംവിധായകന്‍ പി പത്മരാജന്റെ ഹിറ്റ് ചിത്രമായ കരിയിലക്കാറ്റ് പോലെ എന്നിവയ്ക്ക് കഥ എഴുതിയിട്ടുണ്ട്. സുധാകര്‍ പി നായര്‍ എന്ന പേരിലാണ് പത്മരാജന്‍ ചിത്രത്തിന് കഥ എഴുതിയത്. ചിറ്റ, പാദസരം, അവള്‍, വെളുത്ത ചെമ്പരത്തി, ഗാഥ, കുങ്കുമപ്പൊട്ട്, നീല നിലാവ്, പത്‌നി, തില്ലാന, ഈറന്‍ നിലാവ്, ചാരുലത, നന്ദിനി ഓപ്പോള്‍, ശ്യാമ, ഓട്ടുവള, നിറമാല, ചാരുലത, തുലാഭാരം, കുടുംബം, സുമംഗലി, നീലക്കടമ്പ്, ഗൃഹപ്രവേശം, കമല, ചുറ്റുവിളക്ക്, താലി, താരാട്ട് എന്നിങ്ങനെ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…