മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഏഷ്യാനെറ്റിലെ വാനമ്പാടി അവസാനിക്കുവാൻ പോവുകുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ താരങ്ങൾ തന്നെ ഇത് സ്ഥിതീകരിച്ചിരിക്കുകയാണ്. എങ്ങനെയാണ് സീരിയൽ അവസാനിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ക്‌ളൈമാക്‌സിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. സീരിയലിലെ മോഹന്റെ അപകടവും അതിന് പിന്നിലെ കരുനീക്കങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.
അപകടത്തിന് പിന്നില്‍ പത്മിനിയുടെ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് അനുമോളുള്‍പ്പടെയുള്ളവര്‍ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്താണ് അടുത്തതായി സംഭവിക്കുന്നതെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. വളരെ നിർണായക ഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ പരമ്പര കടന്നു പോകുന്നത്. അതിനിടയിലാണ് പരമ്പര അവസാനിക്കുന്നു എന്ന വാർത്ത എത്തിയത്. സീരിയലിലെ നായക വേഷം ചെയ്യുന്ന സായ് കിരണ്‍ തന്റെ സോഷ്യൽ മീഡിയിൽ കൂടിയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിൽ കൂടിയാണ് കിരൺ ഈ കാര്യം പറയുന്നത്.
താങ്ക് യൂ ടീം വാനമ്പാടി എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരണ്‍ കുറിച്ചത്. കിരണിന്റെ പോസ്റ്റിനു താഴെ സുചിത്രയൂം എത്തിയിട്ടുണ്ട്, വാനമ്പാടിയിൽ മോഹന്റെ ഭാര്യ പത്മിനിയുടെ വേഷമാണ് സുചിത്ര ചെയ്യുന്നത്, ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ശ്രീമംഗലം കുടുംബത്തിലെ അംഗങ്ങളും അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും സങ്കടവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് നാളേറെയായി. അതിനിടയിലാണ് സീരിയല്‍ അവസാനിക്കുകയാണെന്ന വിവരമെത്തിയത്. ഇപ്പോൾ എങ്ങനെയാണ് പരമ്പര അവസാനിക്കുവാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് എല്ലാവരും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…