Categories: MalayalamNews

അൻപത് ശതമാനത്തിലേറെ ആളുകളെ വെച്ച് ‘കുറുപ്പ്’ ഷോ നടത്തി; ഫേക്ക് റിപ്പോർട്ട് നൽകി..! കോഴിക്കോട് പ്രമുഖ തീയറ്റർ പിഴയടച്ചു

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വമ്പൻ കടന്നുകയറ്റം ഒരു വലിയ ഇടവേളക്ക് ശേഷം കാണുവാൻ കുറുപ്പ് കാരണമായി. അൻപത് കോടി കളക്ഷൻ കുറിച്ച ചിത്രം തീയറ്ററുകൾക്കും വമ്പൻ ലാഭമാണ് നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അതേ തീയറ്ററുകാർ കുറുപ്പിനോടും നിർമ്മാതാക്കളോടും വഞ്ചന കാണിച്ചിരിക്കുന്നതായി വേഫെറർ ഫിലിംസ് റിലീസ് പരാതിപ്പെട്ടിരിക്കുകയാണ്. 50% ഒക്യുപൻസിയിലാണ് സര്‍ക്കാര്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാൽ അതിന് വിരുദ്ധമായി പല തീയറ്ററുകളിലും 50% ഒക്യുപൻസിയിൽ കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുകയും ചെയ്‌തുവെന്നാണ് പരാതി. ഫിയോക്ക് ഇത് സംബന്ധിച്ച് തീയറ്ററുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് തീയറ്ററുകാരും റെപ്രെസെന്ററ്റീവ്സും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ബാക്കിപത്രമാണെന്നും കോടികളാണ് അവർ വെട്ടിച്ചെടുത്തതെന്നും ഫിയോക് പ്രസിഡണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചു. തീയറ്റർ ഉടമകൾക്ക് അയച്ച കത്ത് താഴെ ചേർക്കുന്നു.

സര്‍ക്കാര്‍ 50% ഒക്യുപൻസിയിൽ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. ഇതിന്‌ വിരുദ്ധമായി പല തീയേറ്ററുകളിലും 50% ഒക്യുപൻസിയിൽ കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുകയും ഇത്‌ DCRല്‍ കാണിച്ചിട്ടില്ലായെന്നും വേഫെറർ ഫിലിംസ് റിലീസിന്റെ പക്കല്‍ നിന്നും സംഘടനയ്ക്ക്‌ പരാതി ലഭിച്ചിട്ടുണ്ട്‌. ഒരു പടവും റിലീസ്‌ ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന സമയത്ത്‌ എല്ലാ തീയേറ്ററുകളിലും പടം തന്ന്‌ സഹായിച്ച അവരോട്‌ വളരെ വലിയ വഞ്ചനയാണ്‌ തീയേറ്ററുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്‌. അവര്‍ക്ക്‌ വന്നിരിക്കുന്ന നഷ്ടത്തിന്‍റെ കണക്ക്‌ അറിയുവാന്‍ എല്ലാ തീയേറ്ററുകളുടെയും 2021 നവംബർ 12 മുതലുള്ള സിസിടിവി ഫൂട്ടേജസ് അവര്‍ ചോദിക്കുമ്പോള്‍ നല്‍കണം. പടം ഓരോ ഷോ ക്ലോസ് ചെയ്ത്‌ കഴിയുമ്പോളും അവര്‍ തന്നിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക്‌ കളക്ഷൻ ഡീറ്റൈൽസ് ക്ലാസ് വൈസ് അയച്ചു കൊടുക്കണം. അവരുടെ ഈ രണ്ട്‌ ആവശ്യങ്ങളും ന്യായമാണെന്നുള്ളതിനാല്‍ അവര്‍ക്ക്‌ നമ്മില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തീയേറ്ററുകളും ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതാണെന്നും സംഘടന ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

അതിനിടയിൽ കോഴിക്കോടുള്ള ഒരു പ്രമുഖ തീയറ്റർ വേഫെറർ ഫിലിംസിന് വ്യാജ റിപ്പോർട്ട് നൽകിയതിന് ഇപ്പോൾ പിഴയടച്ചിരിക്കുകയാണ്. അൻപത് ശതമാനത്തിലേറെ ആളുകളെ കയറ്റി ഷോ നടത്തുകയും അധികം കിട്ടിയതിൽ നിന്നും ഒരു പങ്ക് ഡിസ്‌ട്രിബൂഷൻ ടീമിന് നൽകിയെന്നുമാണ് അവർ സമ്മതിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago