Categories: Malayalam

പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പൊറിഞ്ചു മറിയം ജോസ്…ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പൊറിഞ്ചു മറിയം ജോസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജ്ജ് എത്തിയപ്പോൾ ആലപ്പാട്ട് മറിയം ആയി നൈല ഉഷയും പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദും വേഷമിട്ടു. ഈ കഥാപാത്രങ്ങൾ സാങ്കല്പികമല്ല എന്നും തൃശ്ശൂരിൽ ജീവിച്ചിരുന്ന വ്യക്തികളാണെന്നും ഉള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.

കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട്‌ മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഇവർ മൂന്നു പേരെയും പറ്റി പരാമർശിക്കുന്ന ഈ ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago