പേരു പോലെ തന്നെ ലളിതവും സുന്ദരവുമാണ് അനിയത്തിയെ നായികയാക്കി മധു വാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. ഒരു ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് ചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് സാഹോദര്യം ആഘോഷമാക്കിയ ഒരു ചിത്രം. സഹോദരങ്ങൾ തമ്മിൽ വഴക്കുകൾ പതിവാണ്. എന്നാൽ, ‘നമ്മളൊക്കെ വഴക്ക് അടിക്കണം, എന്നാൽ അതിനേക്കാൾ ഇരട്ടിയായി സ്നേഹിക്കണം’ എന്ന സന്ദേശമാണ് സിനിമ നൽകുന്നത്. കുടുംബബന്ധങ്ങൾക്ക് വിള്ളലേറ്റു കൊണ്ടിരിക്കുന്ന കാലത്ത് കുടുംബത്തിന് ഒരുമിച്ച് ഇരുന്ന് കാണാൻ പറ്റിയ ചിത്രമാണ് ലളിതം സുന്ദരം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
സോഷ്യൽ മീഡിയയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്. ഉള്ളു തൊടുന്ന ചില മുഹൂർത്തങ്ങളും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ കൊണ്ട് മൊത്തത്തിൽ രസകരമായ ഒരു കാഴ്ചാനുഭവമാണ് ‘ലളിതം സുന്ദരം’ സമ്മാനിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഷെബിൻ ജോസഫ് എന്ന ഒരു പ്രേക്ഷകൻ കുറിച്ചത്. മധു വാര്യരെയും പ്രേക്ഷകർ അഭിനന്ദനം കൊണ്ട് മൂടി.
മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹൻ, സറീന വഹാബ്, രഘുനാഥ് പലേരി, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ അശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിർമാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ രചന. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ഛായാഗ്രഹണം. ലിജോ പോൾ ആണ് എഡിറ്റിംഗ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…