ഒരു ഇടവേളയ്ക്ക് ശേഷം നടി മഞ്ജു വാര്യരും നടൻ ബിജു മേനോനും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 18ന് ഒടിടിയിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ‘പോയ കാലം’ എന്ന ഗാനമാണ് ഇപ്പോൾ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരുടെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. പാട്ടിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്.
‘പാട്ടുകളിലെ വരികൾ കുട്ടിക്കാലത്ത് കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ പോലെയായി.’, ‘ഒരു പ്രത്യേകത ഫീൽ ചെയ്യുന്ന പാട്ട്’, ‘നല്ല പാട്ട് സിനിമയും സൂപ്പർ ആകട്ടെ’ എന്നിങ്ങനെ പോകുന്നു പാട്ടിന് ലഭിച്ചിരിക്കുന്ന കമന്റുകൾ. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. നേരത്തെ , നജീം അർഷാദ് ആലപിച്ച മേഘജാലകം എന്ന ഗാനം റിലീസ് ചെയ്തിരുന്നു. അത് ഹിറ്റ് ആയിരുന്നു.
മലയാളത്തിലെ പ്രശസ്ത നിർമാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടയിനർ ആണ് ചിത്രം. ഏഷ്യാനെറ്റ് – ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ആണ് ചിത്രം മാർച്ച് 18ന് റിലീസ് ചെയ്യുന്നത്. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ രചന. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ഛായാഗ്രഹണം. ലിജോ പോൾ ആണ് എഡിറ്റിംഗ്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ അശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…