സിനിമ ആരാധകർക്ക് ദൃശ്യാനുഭവം പകർന്ന് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ സ്വപ്ന ദൂരമേ ‘ എന്നാണ് ഗാനത്തിൻറെ ആദ്യവരി. മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.പ്രഭാസും പൂജ ഹെഡ്‌ഗെ യും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ ഗാനം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിലെ ഗാനം യൂട്യൂബിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. മനോഹരമായ ഈ ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത് ടി – സീരിയസിന്റെ മലയാളം യുട്യൂബ് ചാനലാണ്.
ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈ നോട്ടക്കാരനായ വിക്രമാദിത്യ എന്ന കേന്ദ്ര കഥാപാത്രത്തിൽ ആണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്, നായികയായെത്തുന്നത് പൂജ ഹെഡ്ഗെ ആണ്. കഥാപാത്രത്തിൻറെ പേര് പ്രേരണയെയാണ്.
യുവി ക്രിയേഷന്‍, ടി സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് മനോഹരമായ റൊമാൻറിക് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ ,സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ,
എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…