മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ ഉണ്ണിമായ ആയി മലയാളത്തിലെത്തിയ നടി പ്രാചി തെഹലാൻ ആരാധകർക്ക് പ്രിയങ്കരിയാണ്. പ്രാച്ചി തെഹ്ലാൻ ഡൽഹി കാരിയാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരം ഉള്ള താരം ബാസ്‌കറ്റ്‌ബോളിൽ ദേശീയ സബ്‌ജൂനിയർ താരമായിരുന്നു.
മലയാളത്തിലെ തന്റെ ഇഷ്ടതാരങ്ങൾ ആരൊക്കെയാണെന്ന് പ്രാചി തെഹ്ലാൻ പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും പ്രീയപ്പെട്ട നടനാരാണെന്ന ചോദ്യത്തിന് മമ്മൂട്ടി, ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ എന്നീ പേരുകളാണ് പ്രാചി പറഞ്ഞത്. ഈ നടന്മാരുടെ അഭിനയമികവ് മാത്രമല്ല വ്യക്തിത്വം കൂടി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. മാമാങ്കം സിനിമയിലെ രസകരമായ അനുഭവങ്ങൾ താരം ഇപ്പോൾ തുറന്നു പറയുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
“ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ ആദ്യം പേടി ഉണ്ടായിരിന്നു. ഒരു സൂപ്പർ സ്റ്റാറിന് ഒപ്പം അഭിനയിക്കുമ്പോൾ തെറ്റ് വരുത്താൻ പാടില്ലെന്ന തീരുമാനം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗ് ഇടവേളകളിൽ മമ്മൂട്ടിക്ക് ഒപ്പം ഒരുപാട് സംസാരിച്ചപ്പോൾ ആ പേടി മാറിയിരുന്നു. ലൊക്കേഷനിലെ ഓരോ അഭിനേതാക്കളും അണിയറപ്രവർത്തകരും മമ്മൂട്ടി സെറ്റിലുള്ളപ്പോൾ വളരെ അച്ചടക്കത്തോടെയും ശ്രദ്ധയോടെയുമാണ് പെരുമാറുക. ബഹുമാനത്തോടെയും ശ്രദ്ധയോടെയുമാണ് എല്ലാവരുടെയും പെരുമാറ്റം. അദ്ദേഹത്തതിന്റെ എനർജിയോടും ഒരു ഇതിഹാസതാരമെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രഭാവലയത്തോടും നമുക്ക് അത്യന്തം ബഹുമാനം തോന്നും. അദ്ദേഹം വളരെ ഡൗൺ റ്റു എർത്തായ ഒരു വ്യക്തിയാണ്, അദ്ദേഹം അടുത്തുള്ളപ്പോൾ ഒരാൾക്കും തെറ്റുകൾ വരുത്താൻ കഴിയില്ല.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…