കറുത്തമുത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് പ്രദീപ്. ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്ബോസില്‍ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതല്‍ പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ സമയത്താണ് പ്രദീപും അനുപമ രാമചന്ദ്രനും തമ്മില്‍ വിവാഹം കഴിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ് അനുപമ.
ഇരുവര്‍ക്കും ഏപ്രിലിലാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകന്റെ പേരിടീല്‍ നടത്തിയ കാര്യം പങ്കു വെച്ചിരിക്കുകയാണ് താരം. തന്റെ അഭിനയ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പേരാണ് കുഞ്ഞിന് നല്‍കിയതെന്ന് പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. ”കറുത്തമുത്ത്” എന്ന പരമ്പരയിലെ ”അഭിറാം IPS’ എന്ന കഥാപാത്രമാണ് താരത്തെ മാറ്റിമറിച്ചത്, അതുകൊണ്ട് തന്നെ മകന് അഭിറാം എ പി എന്നാണ് പേര് നല്‍കിയതെന്നും പ്രദീപ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…