ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്
ചിത്രത്തിന്റെ പ്രദർശനം കാണുവാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു.നിവിൻ പോളി, സംവിധായക ഗീതു മോഹൻദാസ് തുടങ്ങി ചിത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാം തന്നെ ടോറോന്റോയിൽ എത്തിയിരുന്നു.ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ചിത്രത്തിന്റെ പ്രദർശനം കണ്ട ഒരു മലയാളി കുറിച്ച റീവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ ജെറിൻ ചാക്കോ എന്ന വ്യക്തിയാണ് റീവ്യൂ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
Nivin Pauly as AKBAR a.k.a BHAI
എന്തായിരുന്നു നിവിനെ cast ചെയ്യാനുള്ള കാരണം? ഷോ കഴിഞ്ഞുള്ള മീറ്റിൽ ഗീതുവിനോട് പ്രേക്ഷകരിൽ ഒരാൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. അതിനു ഗീതു നൽകിയ മറുപടി എനിക്ക് INNOCENCE മുഖത്തുള്ള ഒരു നടനെ വേണമായിരുന്നു എന്നാണ്. പുറത്തു വന്നിരിക്കുന്ന പോസ്റ്ററും ടീസറും ഒക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിൽ എന്തിനാണ് INNOCENCE എന്ന്. അഥവാ ഉണ്ടെങ്കിൽ തന്നെ അതെങ്ങനെയാണ് നിവിന്റെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്ന്? അതിനുത്തരം ലഭിക്കാൻ ചിത്രം ഇറങ്ങുന്നത് വരെ നിങ്ങൾ കാത്തിരിക്കണം എന്നെ എനിക്കിപ്പോൾ പറയാനാവൂ.
അക്ബർ എന്ന പരിവേഷം അദ്ദേഹത്തെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമോ എന്ന് പലർക്കും സംശയം ആയിരുന്നു. ചിത്രം തുടങ്ങിയപ്പോൾ ഞാനും ഒന്ന് സംശയിച്ചു എന്ന് വേണേൽ പറയാം. പൊതുവെ ഡയലോഗ് ഡെലിവറിയുടെ പേരിൽ പഴികേൾക്കാറുള്ള നിവിന്റെ ആദ്യ ഡയലോഗ് ഹിന്ദിയിലായിരുന്നു. ഞെട്ടൽ NO.1 . ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ലക്ഷദ്വീപ് മലയാളത്തേക്കാൾ മികച്ചതായി അദ്ദേഹം ഹിന്ദി ഭാഷ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനു വേണ്ടിയെടുത്ത EFFORT നന്നായി കാണാനാവും.
നിവിന്റെ കഴിഞ്ഞ കുറെ സിനിമകളിലെ പ്രധാന ചർച്ചാവിഷയമായിരുന്നു അദ്ദേഹത്തിന്റെ തടി. മൂത്തോന് വേണ്ടി കൂട്ടിയ ശരീരഭാരം അദ്ദേഹത്തിന്റെ മറ്റു പല ചിത്രങ്ങൾക്കും വിനയായി മാറുകയായിരുന്നു. അത്ര മേൽ ആവശ്യമായിരുന്നോ ഈ ഗെറ്റപ്പ് ചേഞ്ച് ? അതെ എന്ന് ഇപ്പോൾ തോന്നുന്നു….സാധാരണ 6 PACK / ഫിറ്റ് ബോഡി കാണിക്കാൻ വേണ്ടി ഷർട്ട് ഊരിമാറ്റുന്ന നായകന്മാരെയാണ് നാം കാണുക….ഇതിൽ അക്ബറിന്റെ ശരീരത്തിന്റെ അഭംഗി കാട്ടിത്തരാൻ വേണ്ടി നിവിൻ ഷർട്ട് ഇല്ലാതെ സ്‌ക്രീനിൽ വരുന്നുണ്ട്.
അഭിനയത്തെ പറ്റി പറയുകയാണെങ്കിൽ, അക്ബർ എന്ന കഥാപാത്രം ചെയ്യാൻ വേറെ ഒരു നടനെക്കൊണ്ടും പറ്റില്ല എന്നുള്ള ഒരു അവകാശവാദവും ഉയർത്തുന്നില്ല. പക്ഷെ നിവിൻ പൊളിച്ചടുക്കി എന്ന് എടുത്തു പറയേണ്ട ചില രംഗങ്ങൾ ഉണ്ട്…അദ്ദേഹത്തിന്റെ 9 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള ചില മുഹൂർത്തങ്ങൾ (സെൻസർ ബോർഡ് വെട്ടി കളഞ്ഞില്ല എങ്കിൽ സ്‌ക്രീനിൽ കാണാം). അക്ബർ എന്ന ഗുണ്ടയെക്കാളും നിവിനെന്ന നടനെ പുറത്തുകൊണ്ടുവന്നത് അക്ബർ എന്ന ചെറുപ്പക്കാരനാണ്. നിവിൻ പോളി ഇനി എത്ര മോശം പ്രകടനം കാഴ്ചവെച്ചാലും, ഈ ഒരു കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പേരിൽ അറിയപ്പെടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ നിങ്ങൾ കണ്ടു വിലയിരുത്തുക. 🙂
Credits: Jerin Chacko > Movie Street
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…