Categories: Uncategorized

പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ദുബായിൽ ജൂണ് 14 ന്

മഹാപ്രതിഭാകളുടെ സംഗമമായി നാല് ഭാഷകളില്ഒരുമിച്ചു നിര്മിച്ച പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ജൂണ്14 ന് ദുബായിലെ ബുര്ജ് അല്അറബില്വച്ച് നടത്തുന്നു.പ്രമുഖ വ്യവസായ സ്ഥാപനമായ കെന്സാ ഹോള്ഡിങ്ങ്സാണ് ലോഞ്ചിന്റെ സംഘാടകർ .
ഇന്ത്യ സിനിമയിലെ മഹാപ്രതിഭകൾ ഒന്നിക്കുന്ന പ്രാണ സംവിധാനം ചെയ്തിരിക്കുന്നത് വി.കെ.പ്രകാശാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്.പ്രേക്ഷകർക്ക്  ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി. ശ്രീറാമാണ്.ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോര്മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.
മലയാളം,ഹിന്ദി,തെലുങ്ക്,കന്നഡ എന്നീ നാലു ഭാഷകളില്നിര്മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി വരുന്ന ഒഗസ്റ്റ്റ് മാസം റിലീസ് ചെയ്യും.

 

അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിൽ എ .സ്. രാജ് പ്രൊഡക്ഷന്സിന്റെ ബാനറിൽ സുരേഷ് രാജ് ,പ്രവീണ്കുമാർ , അനിത രാജ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്തേജി മണലേല്.എന്ന് നിന്റെ മൊയ്തീന്എന്ന ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാണ .ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ,സംഭാഷണം എന്നിവ രാജേഷ് ജയരാമന്റെതാണ്.എഡിറ്റര്സുനില്എസ്. പിള്ള ,കലാ സംവിധാനം ബാവ ,വസ്ത്രാലങ്കാരം ദീപാലി,സ്റ്റില്സ് ശ്രീനാഥ് എന്.ഉണ്ണികൃഷ്ണന് ,ഡിസൈന്സ് വിന്സി രാജ്, പ്രൊഡക്ഷന്കണ്ട്രോളര്ബാദുഷ ,പബ്ലിക് റിലേഷന്സ് മഞ്ജു ഗോപിനാഥ് .രതീഷ്വേഗയാണ് പ്രാണയുടെ ടൈറ്റില്സോങ്ങ് ചെയ്തിരിക്കുന്നത്.നിത്യ മേനോനും ശില്പ രാജും ചേര്ന്നാണ് പാടിയിരിക്കുന്നത്.


ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരുഹില്സ്റ്റേഷനില്നടക്കുന്ന രോമാഞ്ചം കൊള്ളിക്കുന്ന ഈ ത്രില്ലര്സിനിമ പ്രേക്ഷകര്ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഉദ്വേഗജനകമായ ഒരു പിടി നിമിഷങ്ങളാണ് .

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

12 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago