നായകനായി അരങ്ങേറ്റം കുറിച്ച ആദ്യചിത്രം തന്നെ 50 കോടി ക്ലബിലും വിജയകരമായ 100 പിന്നിട്ടപ്പോഴും പ്രണവ് മോഹൻലാൽ എന്ന അപ്പു ഇപ്പോഴും ഒരു സാധാരണക്കാരൻ തന്നെയാണ്. ആദിയുടെ റിലീസിന്റെ അന്ന് ദൂരെ ഹിമാലയത്തിന്റെ നെറുകയിൽ നെറ്റ്‌വർക്ക് പോലുമില്ലാത്ത സ്ഥലത്തായിരുന്നു അപ്പു. ഇപ്പോഴിതാ ചിത്രത്തിന്റെ നൂറാം ദിനാഘോഷവേളയിൽ മനസ്സ് തുറന്നിരിക്കുകയാണ് മലയാളത്തിലെ പുതിയ നായകൻ.
“ആദി ഇത്രയും വലിയ വിജയമായതിൽ വളരെ സന്തോഷമുണ്ട്. ഈ ചിത്രം ഇത്രയും വലിയ വിജയമായത് ഇതിന്റെ പിന്നിൽ വർക്ക് ചെയ്‌ത എല്ലാവരുടെയും ഡെഡിക്കേഷനും ടീം വർക്കും കൊണ്ടാണ്. ഇത്രയും നല്ലൊരു ടീമിനൊപ്പം ഇത്രയും കംഫർട്ടബിളായിട്ട് വർക്ക് ചെയ്യാൻ പറ്റിയത് ഞാൻ എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ഞങ്ങളെ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും നന്ദി. തീയറ്ററിൽ പോയി രണ്ടര മണിക്കൂർ ഈ മുഖം സഹിച്ച് ഇരുന്ന എല്ലാവർക്കും നന്ദി.” ടോമിച്ചൻ മുളകുപ്പാടം നിർമിച്ച് അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് പ്രണവിന്റേതായി അടുത്തത് എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…