ഹിമാചലിൽ നിന്നുള്ള പടങ്ങളുമായി പ്രണവ് മോഹൻലാൽ; അങ്ങനെ ഒരു സ്വന്തം പടം ഇട്ടല്ലോയെന്ന് ആരാധകർ

അഭിനയിച്ച സിനിമകളേക്കാൾ പ്രണവ് മോഹൻലാൽ ചർച്ച ചെയ്യപ്പെടുന്നത് അദ്ദേഹം നടത്തുന്ന യാത്രകൾ കൊണ്ടാണ്. പലപ്പോഴും പല യാത്രികരും പ്രണവിനെ പല സ്ഥലങ്ങളിൽ വെച്ചും കണ്ടുമുട്ടിയിട്ടുണ്ട്. ആ കാര്യങ്ങൾ അവരെല്ലാം സോഷ്യൽമീഡിയകളിലൂടെ പങ്കു വെച്ചിട്ടുമുണ്ട്. എന്നാൽ, പ്രണവ് ഇതുവരെ തന്റെ യാത്രകളുടെ ചിത്രങ്ങളോ വിശേഷങ്ങളോ ആരാധകരുമായി പങ്കുവെച്ചിട്ടില്ല. ഇപ്പോൾ തന്റെ ചില ഹിമാചൽ യാത്രകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്.

ഏതായാലും പ്രണവ് ആദ്യമായി പങ്കുവെച്ച ചിത്രങ്ങൾക്ക് വൻ വരവേൽപ്പ് ആണ് ആരാധകർ നൽകിയിരിക്കുന്നത്. ‘തലമുറകളുടെ ചാർളി’ എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. ‘വിളിക്കണം എന്നുള്ള ഡയറക്ടർക്ക് ഇപ്പോ വിളിക്കാം, ആള് റേഞ്ച് ഉള്ള സ്ഥലത്താ’, ‘അവിടെ റേഞ്ച് ഉണ്ടോ?’, ‘ഒത്തിരി ഇഷ്ടം, ഒന്ന് കാണണം എന്നുണ്ട്, പറ്റുവോ ആവോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. പ്രണവ് മോഹൻലാലിന്റെ ഇൻസ്റ്റഗ്രാമിൽ ആകെ 18 പോസ്റ്റ് ആണ് ഉള്ളത്. ഇതിൽ ആദ്യമായാണ് ഇപ്പോൾ യാത്രാചിത്രങ്ങൾ പങ്കുവെക്കുന്നത്. ബാക്ക്പാക്കുമായി നിൽക്കുന്ന പ്രണവിന്റെ ചിത്രവും കൂടാതെ പ്രണവ് പകർത്തിയ ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും കമന്റുമായി എത്തിയിട്ടുണ്ട്. ഇതിനിടയിൽ അക്കൗണ്ട് ഹാക്ക് ആയതാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചു. ചാച്ചാച ചാച്ചി ധാബ, മുധ് വില്ലേജ് ഫോട്ടോകള്‍ ആണ് പ്രണവ് മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണം നേടിയാണ് ഹൃദയം പ്രദർശനം തുടരുന്നത്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago