കഴിഞ്ഞവർഷം റിലീസ് ചെയ്ത ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രമായിരുന്നു പ്രണവ് മോഹൻലാലിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മലയാളസിനിമയിൽ സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് പ്രണവിന് ഉള്ളത്. പ്രണവിന്റെ സിനിമകളിലെ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്നത് ഹൃദയം സിനിമയെയാണ്. സിനിമകൾ മാത്രമല്ല ജീവിതരീതി കൊണ്ടു പോലും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് പ്രണവ് മോഹൻലാൽ.
യാത്രകളെ വലിയ രീതിയിൽ ഇഷ്ടപ്പെടുന്ന പ്രണവിന്റെ യാത്രാവിശേഷങ്ങളാണ് ആരാധകർ കൂടുതൽ താൽപര്യത്തോടെ കേൾക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ യാത്രാവിശേഷങ്ങൾ പ്രണവ് പങ്കുവെയ്ക്കാറുമുണ്ട്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയറ്ററിൽ വിജയം കൊയ്ത ആദ്യത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. ഹൃദയത്തിന്റെ വൻ വിജയത്തിന് ശേഷം അടുത്തഘട്ടം ചിത്രങ്ങളുടെ ആലോചനയിലാണ് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം.
ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് വിശാഖ് പറയുന്നത്. ടൂറൊക്കെ കഴിഞ്ഞ് പ്രണവ് വന്നതേയുള്ളൂവെന്നും അടുത്തമാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങുമെന്നും പ്രണവിന്റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിശാഖ് വ്യക്തമാക്കുന്നു. അതേസമയം, താന്‍ സിനിമ നിര്‍മ്മിക്കുന്ന ബാനറിന് കീഴില്‍ കൂടുതല്‍ ചിത്രങ്ങളുടെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2024 ല്‍ നിര്‍മ്മിക്കും എന്നും വിശാഖ് പറയുന്നു. ഫണ്‍സ്റ്റാറ്റിക് ഫിലിംസ് ബാനറിലായിരിക്കും ധ്യാനിന്റെ ചിത്രം നിര്‍മ്മിക്കുക അത് 2024 ആയിരിക്കും. പത്തോളം ചിത്രങ്ങളില്‍ ധ്യാനിന് അഭിനയിക്കാനുണ്ട് ഇത് തീര്‍ന്ന ശേഷമായിരിക്കും പുതിയ സിനിമ. മെറിലാന്റ്, ഫണ്‍സ്റ്റാറ്റിക് എന്നീ ബാനറുകളുടെ കീഴില്‍ ഒരോ ചിത്രം പ്രഖ്യാപിക്കും. എന്നാല്‍ തിരക്കിട്ട് ഇവയുണ്ടാകില്ലെന്ന് വിശാഖ് പറയുന്നു. ഇവയുടെ സ്‌ക്രിപ്റ്റ് ജോലികള്‍ പുരോഗമിക്കുകയാണ്. പ്രഖ്യാപനത്തിന് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും വിശാഖ് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…