തീയറ്ററുകളിലെ അമ്പത് ശതമാനം സിറ്റിങ് മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വരുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ്. തീയറ്റര്‍ ക്‌ളോസ്ഡ് സ്‌പേസ് ആയതു കൊണ്ട് പേടിക്കണം എന്നാണ് പറയുന്നത്. അമ്പലങ്ങളിലും പള്ളികളിലും ഉല്‍സവങ്ങളും ആഘോഷങ്ങളും ആവാം. ബാറുകളില്‍ എത്ര വില്പനകളും ആവാം പക്ഷെ തീയറ്ററുകള്‍ ഫുള്‍ ആക്കിയാല്‍ കേരളം തീര്‍ന്നു എന്നാണ് കരുതുന്നതെന്ന് ഫേസ്ബുക് കുറിപ്പിലൂടെ പ്രശോഭ് കൃഷ്ണ വ്യക്തമാക്കി
പ്രശോഭ് കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റ്
അതെ ഇവിടെയൊന്നും കൊറോണയില്ല! കാരണം മാസ്‌കുണ്ട് സാമൂഹികഅകലമുണ്ട് സാനിറ്റസര്‍ ഉണ്ട്..
പക്ഷെ തിയറ്ററില്‍ 50% ല്‍ നിന്ന് 100 % ആക്കിയാല്‍ അപ്പോ കൊറോണ വരും.. ഇത്രയും വിഴുപ്പലക്കുകള്‍ ആ മഹാമേരിക്കു വേണ്ടി പാര്‍ട്ടിഭേദ്യമന്യേ ഉണ്ടാക്കുമ്പോ അത് അവരവരുടെ പ്രചാരണ പരിപാടികള്‍ വരുമ്പോ എന്ത്യേ കാറ്റില്‍ പറത്തുന്നു. അതേ ഈ കൈയടികള്‍ നിങ്ങള്‍ക്ക് വോട്ടും ഭരണവുമാണ്..ഞങ്ങള്‍ക്ക് ആ കരഘോഷങ്ങള്‍ അന്നമാണ്.. പോലീസ് അകമ്പടിയോടെ മാസ്‌കില്ലാതെ നിങ്ങള്‍ക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം എന്നാല്‍ സാധാരണക്കാരനു ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്‌ക് ഒന്നു താടിയിലേക്ക് വച്ചാല്‍ പെറ്റിയായി കേസായി. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ സമ്മേളനങ്ങള്‍ കുടുംബയോഗങ്ങള്‍ അതും പ്രായഭേദ്യമനേ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അതും വലിയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍.. അപ്പോഴും തിയറ്റര്‍ എന്നു പറഞ്ഞാല്‍ Ac ഉണ്ട് closed space ആണ്‌പേടിക്കണം എന്നൊക്കെ.. ശരിയാണ് സിനിമ ഏറ്റവും ഒടുവിലത്തെ വിനോദോപാതിയാണ് മനസ്സിലാക്കുന്നു, പക്ഷെ ഈ സമയത്ത് കണ്ണിന്‍ മുന്‍പില്‍ കാണുന്നത് തെറ്റാണ് എന്നു തോന്നാത്തതെന്തേ? അപ്പോള്‍ സ്വന്തം കാര്യത്തിന് ആളുകള്‍ക്ക് കൂടാം കാരണം അത് രാജ്യത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് ആവശ്യമാണല്ലോ അല്ലേ. അമ്പലങ്ങളിലും പള്ളികളിലും ഉല്‍സവങ്ങളും ആഘോഷങ്ങളും ആവാം ബാറുകളില്‍ എത്ര വില്പനകളും ആവാം പക്ഷെ തിയറ്ററുകളില്‍ full house ആക്കിയാല്‍ തീര്‍ന്നു കേരളം .
ഇപ്പോഴാണ് വോട്ടിംഗ് മെഷീനിലെ അവസാനം കാണാറുള്ള ചിഹ്നമില്ലാത്ത ആ നാലക്ഷരത്തിനോട് ഒരു ബഹുമാനം തോന്നുന്നത്..
പൂച്ചെണ്ടുകളുമായി വരുന്ന അണികളോട് ഒന്നേ പറയാനുള്ളു ‘ ആ കൂട്ടം കൂടി നിക്കുന്നവരില്‍ നമ്മുടെയൊക്കെ ആരെല്ലാമോ ഉണ്ട്
എന്ന്
വോട്ടിംഗ് അവകാശമുള്ള ഒരു പൗരന്‍
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…