സീരിയല്‍ രംഗത്തും സിനിമ രംഗത്തും ഒരുപോലെ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് പ്രവീണ. അന്നും ഇന്നും അഭിനയരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടി. ഇപ്പോഴിതാ പ്രവീണ പോസ്റ്റ് ചെയ്ത വളക്കാപ്പ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്.40ാം വയസില്‍ ഒരു വളക്കാപ്പ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഞെട്ടാന്‍ കാരണം.
വളക്കാപ്പ് എന്താ സംഭവം എന്ന് ചോദിച്ചെത്തിയ ആരാധകന് പ്രവീണ കൊടുത്ത മറുപടി ഇങ്ങനെ,അത് ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന ഒരു ചടങ്ങ്.കുറച്ചു പേര് ഞെട്ടല്‍ കമന്റുകളിലും പോസ്റ്റ് ചെയ്തെങ്കിലും സംഭവം ഏതെങ്കിലും സീരിയലിന്റെയോ സിനിമയുടെയോ ലൊക്കേഷന്‍ ചിത്രമാകും എന്നാണ് മറ്റു ചിലര്‍ പറയുന്നത്. രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.
അടുത്തിടെ സ്പോണ്ടിലൈറ്റിസിന്റെ ചികിത്സയ്ക്കായി പനമ്പിള്ളി നഗറില്‍ എത്തിയ പ്രവീണയുടെ കയ്യില്‍ നിന്നും അവര്‍ വന്‍ തുക തട്ടിയെടുത്തതായി അറിയിച്ചു കൊണ്ട് നടി രംഗത്തെത്തിയിരുന്നു. തനിക്ക് പറ്റിയ അബദ്ധം വേറെ ആര്‍ക്കും വരരുത് എന്നും,56000 രൂപ അടച്ചിട്ടും അവര്‍ ബില്‍ പോലും നല്‍കിയില്ല എന്നുമാണ് ലൈവില്‍ വന്നു കൊണ്ട് താരം അറിയിച്ചത്.13 വര്‍ഷങ്ങളായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തുള്ള നടിയാണ് പ്രവീണ.നൃത്ത രംഗത്തും റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…