Categories: Celebrities

സൂര്യയുടെ നായികയാകാൻ മറ്റൊരു മലയാളി താരം കൂടി, വന്‍ താരനിരയുമായി ‘നവരസ’ ഒരുങ്ങുന്നു

അപര്ണക്ക് ശേഷം സൂര്യയുടെ നായികയാകാൻ മറ്റൊരു മലയാളി താരം കൂടി, പ്രേക്ഷരുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ ആണ് സൂര്യയുടെ നായികയായി ഈതവണ എത്തുന്നത്, മിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്, ചിത്രത്തിൽ മുടി നീട്ടി വളർത്തിയ ലുക്കിലാണ് സൂര്യ എത്തുന്നത്. ഒമ്ബത് സംവിധായകര്‍ ഒരുക്കുന്ന ഒമ്ബത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്.

ബിജോയ് നമ്ബ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നവും ജയേന്ദ്രയും നിർമ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് നെറ്ഫ്ലിക്സിൽ ആയിരിക്കും. കോവിഡ് മൂലം പ്രതിസന്ധിയിൽ ആയ സിനിമ മേഖലയെ രക്ഷിക്കാൻ വേണ്ടിയാണ് നവരസ ഒരുക്കുന്നത്,

ചിത്രത്തിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്, തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്, അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമയിൽ എത്തുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago