ഒരു മുറൈ വന്ത് പാര്ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ.
ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്യുന്നത്.
പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ സാരിയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോസാണ് ശ്രദ്ധേയമാകുന്നത്. വീഡിയോ പാർക്ക് കോട്ടയമാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…