Prayga Martin Looks gorgeous in this Valentine's Day special Red outfit
പ്രായത്തിന്റേയോ ഭാഷയുടെയോ അതിർവരമ്പുകൾ ഇല്ലാതെ ലോകമെമ്പാടുമുള്ളവർ നാളെ പ്രണയം ആഘോഷിക്കുന്ന വാലന്റൈൻസ് ഡേയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ഏറ്റവും മനോഹരമായ ഈ ഒരു ദിവസത്തെ വരവേൽക്കുവാൻ ഒരുങ്ങി ചുവപ്പിൽ തിളങ്ങി എത്തിയ നടി പ്രയാഗ മാർട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയാകെ നിറയുകയാണ്. ചുവന്ന ഇൻഡോ – വെസ്റ്റേൺ കുർത്ത ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. തിരമാല സദൃശ്യം കിടക്കുന്ന താരത്തിന്റെ മുടിയിഴകളും ആ അഴകിന് കൂടുതൽ മിഴിവേകുന്നു.
ബാലനടിയായി അരങ്ങേറ്റം കുറിച്ച പ്രയാഗിക്ക് കരിയർ തന്നെ മാറ്റിമറിച്ചത് മിസ്‌കിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പിശാശ് എന്ന തമിഴ് ചിത്രമാണ്. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായിട്ടുള്ള അരങ്ങേറ്റം പ്രയാഗ കുറിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, രാമലീല തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഇറങ്ങിയ ബ്രദേഴ്‌സ് ഡേയിലെ പ്രകടനവും താരത്തിന് കൈയ്യടി വാങ്ങി കൊടുത്തു. കന്നഡയിലും പ്രയാഗ വരവറിയിച്ചു കഴിഞ്ഞു. ഉൾട്ടയാണ് അവസാനമായി പുറത്തിറങ്ങിയ പ്രയാഗയുടെ ചിത്രം. ഭൂമിയിലെ മനോഹര സ്വകാര്യം അടുത്തതായി തീയറ്ററുകളിൽ എത്തുന്ന ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…