Categories: Reviews

പ്രണയിക്കുന്നവർക്കായി ഒരു മനോഹര പാഠപുസ്തകം | പ്രേമസൂത്രം റീവ്യൂ

പ്രണയിക്കുന്ന പെണ്ണിന്റെ പിന്നാലെ നടക്കുന്നത് തരുന്നൊരു ഫീൽ മറ്റൊന്നിനും തരാനാകില്ല എന്നുറപ്പുള്ളവരാണ് ഒട്ടു മിക്ക യുവാക്കളും. പ്രത്യേകിച്ച് മലയാളികൾ. പ്രണയത്തെ അത്രത്തോളം പ്രണയിക്കുന്ന മലയാളികളുടെ ഇടയിലേക്കാണ് ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ‘പ്രേമസൂത്ര’വുമായി ജിജു അശോകൻ എത്തിയിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സംവിധായകമികവ് കൊണ്ട് ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രം കൊണ്ട് കൈയ്യടികൾ വാരിക്കൂട്ടിയ വ്യക്തിയാണ് ജിജു അശോകൻ. പ്രേമസൂത്രം എന്ന ഈ ചിത്രവും അദ്ദേഹം മോശമാക്കിയിട്ടില്ല. പ്രേക്ഷകനെ രസിപ്പിക്കാനും പ്രണയിപ്പിക്കാനും ഈ പ്രണയത്തിന്റെ പാഠപുസ്തകം കൊണ്ട് സംവിധായകണ് സാധിച്ചിരിക്കുന്നു.

പ്രണയിച്ചിട്ടുള്ളവർക്കും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കും ഇനി പ്രണയിക്കാൻ പോകുന്നവർക്കും ഒരേപോലെ അവരുടെ ജീവിതത്തോട് ബന്ധപ്പെടുത്തുവാൻ കഴിയുന്ന ഒന്നാണ് പ്രകാശന്റെയും അമ്മുക്കുട്ടിയുടെയും പ്രണയം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അമ്മുക്കുട്ടിയുടെ മനസ്സ് കീഴടക്കാൻ പ്രകാശന് സാധിക്കുന്നില്ല. ആ സമയത്താണ് പള്ളിപ്പുറം എന്ന ആ ഗ്രാമത്തിൽ വി കെ പി എന്ന ഒരാൾ എത്തുന്നു. പ്രണയിക്കുന്നവർക്കായി എന്ത് സഹായവും ചെയ്തു കൊടുക്കുന്ന അയാളെ കുറിച്ചുള്ള മാറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഇവരുടെ പ്രണയത്തിൽ വി കെ പിയുടെ ഇടപെടൽ നിർണായകമാകുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

പ്രകാശനായി എത്തിയ ബാലു വർഗീസ് തന്റെ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്‌തു. പ്രണയഗുരുവിന്റെ റോൾ ചെമ്പൻ അസാദ്യമാക്കുകയും ചെയ്തിട്ടുണ്ട്. വളരെ സ്വാഭാവികവും മനോഹരവുമായിട്ടാണ് അമ്മുക്കുട്ടിയായി ലിജോമോളുടെ പ്രകടനം. തനി നാടൻ പെൺകുട്ടിയുടെ എല്ലാ അഴകും നിറഞ്ഞ ആ കഥാപാത്രം മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി എന്നുമുണ്ടാകും. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുമോൾ, സുധീർ കരമന, ശ്രീജിത്ത് രവി, ധർമജൻ, അഞ്ജലി അനീഷ്, മഞ്ജു എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.കോമഡി കഥാപാത്രങ്ങളിൽ കൂടെ മാത്രം മലയാളികൾ കണ്ടിട്ടുള്ള വിഷ്ണു ഗോവിന്ദിന്റെ വില്ലൻ ടച്ചുള്ള കഥാപാത്രം പ്രേക്ഷകരെ ചെറുതായിട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്ചോറ്റുപാത്രം, തേക്കാത്ത ചുവര്, ഗോട്ടി കളി, ഡസ്റ്റർ വച്ചുള്ള ഏറ്, കരിമഷി എഴുതിയ കണ്ണുകൾ, തുളസി കതിർ ചൂടിയ മുടിതുമ്പ്…

ഒത്തിരി വർഷം പിറകോട്ടു പോയപോലെ ഏറ്റവും സുന്ദരമായ ഗൃഹാതുരത എന്നും പകർന്നേകുന്ന ഒരു സ്കൂൾ ജീവിതം പ്രേക്ഷകന്റെ മനസ്സിൽ വീണ്ടും ഉയർത്തെഴുന്നെൽപ്പിച്ചിരിക്കുകയാണ് സംവിധായകൻ തന്നെയായ തിരക്കഥാകൃത്ത്. രസച്ചരടിന് യാതൊരു അയവും വരാതെ കോർത്തെടുത്തിരിക്കുന്ന പ്രേമസൂത്രത്തെ അതേ മനോഹാരിതയോടെ സ്വരൂപ് ഫിലിപ്പ് തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഗാനങ്ങൾ അതിനെ കൂടുതൽ അഴകാർന്നതാക്കുകയും ചെയ്‌തു. പ്രണയത്തിന്റെയും നാട്ടുവഴികളുടെയും സ്‌കൂൾ വരാന്തകളുടെയും പഴയ കുറേ ഓർമ്മകൾ വീണ്ടും മലയാളിപ്രേക്ഷകർക്ക് സമ്മാനിച്ച ഈ പ്രണയഗുരുവും ശിഷ്യന്മാരും ബിഗ് സ്‌ക്രീനിൽ ഒരുക്കിയിരിക്കുന്നത് ഒരു പ്രേമാത്ഭുതസൂത്രമാണ്

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago