തുടക്കം ഗംഭീരമാക്കി ബ്രിന്ദ മാസ്റ്റർ; തകർപ്പൻ പെർഫോമൻസുമായി ദുൽഖറും നായികമാരും; ‘ഹേയ് സിനാമിക’ സൂപ്പറെന്ന് പ്രിവ്യൂ റിപ്പോർട്ട്

കാത്തിരിപ്പുകൾക്ക് ഒടുവിൽ ദുൽഖൽ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’ ഇന്ന് റിലീസ് ആകുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നിരുന്നു. സംവിധായക എന്ന നിലയിൽ ബ്രിന്ദ മാസ്റ്ററുടെ ഗംഭീര അരങ്ങേറ്റമാണ് ‘ഹേയ് സിനാമിക’ എന്ന ചിത്രമെന്ന് സിനിമ കണ്ടവർ ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു. ദുൽഖർ സൽമാന് ഒപ്പം നായികമാരായ അദിതി റാവുവും കാജല്‍ അഗര്‍വാളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.

ചെന്നൈയിൽ നടന്ന പ്രിവ്യൂ ഷോയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. വളരെ മികച്ച ഒരു പ്രണയകഥയും ദുൽഖർ – അദിതി, ദുൽഖർ – കാജൾ കെമിസ്ട്രിയും ചിത്രത്തിൽ വളരെ മനോഹരമാണെന്ന് ചിത്രം കണ്ടവർ വ്യക്തമാക്കുന്നു. സംവിധായക എന്ന നിലയിൽ ബ്രിന്ദ മാസ്റ്ററുടെ ഗംഭീര അരങ്ങേറ്റമാണ് ചിത്രമെന്നും കോമഡി സീനുകൾ പ്രത്യേകിച്ച് യോഗി ബാബുവിന്റെ രംഗങ്ങൾ ചിരി പടർത്തുന്നതുമാണെന്നുമാണ് വിലയിരുത്തൽ. ശുഭപര്യവസായിയായ നല്ല ഒരു ഫീൽ ഗുഡ് മൂവിയാണ് ‘ഹേയ് സിനാമിക’ എന്നും നിരൂപകർ വിലയിരുത്തി.

ഏതായാലും അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേദിവസം തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം ‘ഹേയ് സിനാമിക’ ഇന്ന് തിയറ്ററുകളിലേക്ക് എത്തുമ്പോൾ മമ്മൂട്ടി നായകനായി എത്തുന്ന അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ’വും ഇന്ന് തിയറ്ററുകളിലേക്ക് എത്തും. ഹേയ് സിനാമികയുടെ ഛായാഗ്രഹണം പ്രീത ജയരാമനാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago