Principal Misbehaves to Deyne Davis
സ്വാഭാവിക നർമ്മത്തിലൂടെയാണ് ഡെയ്ൻ ഡേവിസ് പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിറ സാന്നിധ്യമായത്. മഴവില്ല് മനോരമ അവതരിപ്പിച്ച് നായിക നായകൻ എന്ന റിയാലിറ്റി ഷോ ഡെയ്ന്റെ കരിയർ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു.ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർ വരെ താരത്തിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്.
വലിയപറമ്പ് ബ്ലോസം ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ കോളേജ് ഡേ ആഘോഷ പരിപാടിയ്ക്കിടയിൽ താരത്തിന് നേരെ അപമാന ശ്രമം. കോളേജ് ഡേയ്ക്ക് വിശിഷ്ടാഥിതിയായി എത്തിയ ഡെയ്നെ പ്രിൻസിപ്പാൾ വേദിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. വിദ്യാർഥികളും പ്രിൻസിപ്പളും തമ്മിലുളള അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളിലേയ്ക്ക് നയിച്ചത്.
കോളേജ് പ്രൊഗ്രാമിന് വിദ്യാർഥികൾ വ്യത്യസ്ത തീമുകളൽ വസ്ത്രം ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. അത് പാടില്ലെന്ന് പ്രിൻസിപ്പിൾ നേരത്തെ വിലക്കിയിരുന്നു. വിദ്യർഥികൾ അത് കൂട്ടാക്കാൻ തയ്യാറായിരുന്നില്ല. അനുസരിച്ചില്ലെങ്കിൽ അതിഥിയെ കോളേജിൽ കയറ്റില്ലെന്ന് പ്രിൻസിപ്പൾ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ വാക്കുകൾ വകവയ്ക്കാതെയായിരുന്നു കുട്ടികൾ ഡെയ്നെ വേദിയിലേയ്ക്ക് കൊണ്ടു വന്നത്. തുടർന്ന് പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളേജില്‍ നിന്ന് മടങ്ങി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…