പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ലൂസിഫർ ഇൻ ടെലിവിഷൻ പ്രീമിയർ ജൂൺ 23 ആം തീയതി ഏഷ്യാനെറ്റിൽ ഉണ്ടാകും രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചതിന് മറുപടി കൊടുത്തിരിക്കുകയാണ് പൃഥ്വിരാജ്.
“ലൂസിഫർ വലിയൊരു കഥയാണ്.
അതിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്.
രണ്ടുഭാഗങ്ങൾ ആയി ഇറക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ.
വലിയൊരു ബഡ്ജറ്റിൽ ഒരുങ്ങേണ്ട പടമാണിത്.
അതുകൊണ്ട് തന്നെ ഒന്നാം ഭാഗത്തിന്റെ വിജയപരാജയങ്ങൾ അറിഞ്ഞിട്ട് മതി രണ്ടാം ഭാഗത്തെ പറ്റി ആലോചിക്കൽ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
യഥാർത്ഥ കഥയിൽ(രണ്ടാം ഭാഗത്തിൽ) Zayed Masood ചെറിയൊരു റോൾ അല്ല.”,പൃഥ്വിരാജ് സുകുമാരൻ പറയുന്നു. പ്രിഥ്വിരാജിനെ വാക്കുകളെ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് മലയാളസിനിമാലോകം . രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. മോഹൻലാലിനൊപ്പം പ്രിത്വിരാജും തുല്യ വേഷത്തിൽ തന്നെയായിരിക്കും ചിത്രത്തിലെത്തുന്നത് എന്ന സൂചനയും പൃഥ്വിരാജ് നൽകുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…