Categories: Malayalam

സ്റ്റീഫൻ നെടുമ്പള്ളിയും സയ്ദ് മസൂദും വീണ്ടും കണ്ടുമുട്ടി ! ഇത്തവണ എമ്പുരാന്റെ ചർച്ചകൾക്കായി

പൃഥ്വിരാജും ലാലേട്ടനും ആന്റണി പെരുമ്പാവൂരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.L2 എന്ന തലക്കെട്ടോട് കൂടെ ലൂസിഫർ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള മീറ്റിങ്ങായിരുന്നു ഇതെന്ന് പറയപ്പെടുന്നു.


മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പൃഥ്വിരാജ്.

മുരളി തനിക്കു എന്നാണോ ഈ ചിത്രത്തിന്റെ ഫുള്‍ ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന്‍ എന്നും സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് തനിക്കും മുരളി ഗോപിക്കും വ്യക്തമായ ധാരണ ഉണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ രതീഷ് അമ്പാട്ടിനു വേണ്ടിയുള്ള പൃഥ്വിരാജ് ചിത്രം രചിക്കുന്ന മുരളി ഗോപി അത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ എമ്പുരാന്‍ രചിച്ചു തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago