പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ ഐഡി ഉണ്ടാക്കിയ സൂരജിന് മാപ്പ് നല്‍കി പൃഥ്വിരാജ്. ഓണ്‍ലൈന്‍ കുറ്റകൃത്യം മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണെന്നും ചെയ്ത തെറ്റ് സൂരജ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
മിമിക്രി കലാകാരനായ സൂരജ് എന്ന പൃഥ്വിയുടെ ശബ്ദം അനുകരിച്ച് ക്ലബ് ഹൗസ് മീറ്റിംഗ് നടത്തിയിരുന്നു. പലരും ഇത് പൃഥ്വിരാജ് തന്നെയാണെന്നാണ് കരുതിയത്. സംഭവം വൈറലായതോടെ അത് താനല്ലെന്നും, സൂരജ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതേ സമയം സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൂരജ് എത്തുകയുണ്ടായി. ആരെയും പറ്റിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും പൃഥ്വിരാജ് മാപ്പ് തരണമെന്നുമായിരുന്നു സൂരജിന്റെ അപേക്ഷ.
‘പ്രിയപ്പെട്ട സൂരജ്, സാരമില്ല. നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഇതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരുസമയത്ത് ഏകദേശം 2500ഓളം ആളുകളാണ് നിങ്ങളെ കേട്ടുകൊണ്ടിരുന്നത്. അതില്‍ വന്ന കൂടുതല്‍ ആളുകളും വിചാരിച്ചത്, അത് ഞാനാണെന്നാണ്. സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ചത്. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടതും.’
‘നിങ്ങള്‍ തെറ്റു മനസിലാക്കി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിമിക്രി മനോഹരമായ കലയാണ്. മലയാളം സിനിമയിലെ മികച്ച പല താരങ്ങളും മിമിക്രിയുടെ ലോകത്തിലൂടെയാണ് സിനിമയിലെത്തിയത്. വലിയ സ്വപ്നം കാണൂ, പരിശ്രമിക്കൂ. നിങ്ങള്‍ക്കു മനോഹരമായ കരിയര്‍ മുന്നിലുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അതുകൊണ്ട് ദയവായി നിര്‍ത്തൂ. ഒന്നുകൂടി, ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല.’- എന്നും പൃഥ്വിരാജ് പിന്നീട് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…