Categories: Malayalam

മൂന്ന് മാസം സിനിമയിൽ നിന്ന് പൃഥ്വിരാജ് അവധിയെടുക്കുന്നു ! ശേഷം ആടുജീവിതത്തിനായി പൃഥ്വിരാജിന്റെ മെഗാ മേക്ക് ഓവർ !

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ മാർച്ചിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്ത ജോർദാനിൽ തന്നെയാണ് മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്.

പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും .ഈ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ പൂർത്തിയാകും.

ഇതിന് ശേഷം മൂന്ന് മാസത്തോളം പൃഥ്വിരാജ് സിനിമകളിൽ നിന്ന് അവധിയെടുക്കും.ആടുജീവിതത്തിന് വേണ്ടിയുള്ള മേക്ക്ഓവർ നടത്തുവാനാണ് പൃഥ്വിരാജ് അവധിയെക്കുന്നത്.മെലിഞ്ഞുണങ്ങിയ ശരീരമാണ് പൃഥ്വിരാജിന് ഇനി ആവശ്യം.എന്തായാലും ആ ലുക്കിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

ചിത്രത്തിന് വേണ്ടി 18 മാസത്തെ വലിയ ഡേറ്റ് ആണ് പൃഥ്വിരാജ് നല്കിയിരിക്കുന്നത്. ചിത്രത്തിലെ നജീബിന്റെ രണ്ട് കാലഘട്ടം അവതരിപ്പിക്കാൻ വേണ്ടിയാണ് ഇത്രയും നീണ്ട ഒരു ഷെഡ്യൂൾ പൃഥ്വിരാജ് മാറ്റി വെച്ചത്.പൃഥ്വിരാജിന്റെ മറ്റ് തിരക്കുകൾ എല്ലാം തീരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ബ്ലസി ഇത്രയും നാൾ.അമല പോൾ ആണ് നായികയായി വരുന്നത്. എ. ആർ റഹ്മാൻ നാളുകൾക്ക് ശേഷം സംഗീതം നല്കുന്ന മലയാള സിനിമയും ഇതാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago