Categories: Celebrities

‘ജോജി’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്- പൃഥ്വിരാജ്

യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. ജോജി പോലുള്ള സിനിമകള്‍ എന്തുകൊണ്ടാണ് തന്നെ വെച്ച് ചെയ്യാത്തതെന്ന് സംവിധായകന്‍ ദിലീഷ് പോത്തനോടും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനോടും ചോദിച്ചിരുന്നതായും പൃഥ്വിരാജ് പറഞ്ഞു. വലിയ സിനിമകള്‍ ചെയ്യണമെന്നാവശ്യപ്പെട്ട്് ഫിലിം മേക്കേഴ്സ് തന്നെ സമീപിക്കാറുണ്ടെന്നും എന്നാല്‍ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജിന്റെ വാക്കുകള്‍

ഫഹദിനും ദുല്‍ഖറിനും ഷാനുവിനുമൊപ്പമാണ് കൂടുതലായും ഞാന്‍ ഹാംഗ്ഔട്ട് ചെയ്യുന്നത്. പക്ഷെ ഫഹദിനും ദുല്‍ഖറിനും മുന്‍പുള്ള തലമുറയിലാണ് നടനെന്ന രീതിയില്‍ എന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘ന്യൂ ഏജ് ഫിലിംസ്’ എന്ന ടെര്‍മിനോളജി മാത്രമാണ് പുതിയത്. എന്നാല്‍ സിറ്റി ഓഫ് ഗോഡ്‌സ് എന്ന സിനിമയാണ് പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ ചിത്രം. അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകന്‍. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു. സിനിമയെക്കുറിച്ച് എനിക്ക് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്‌നത്തിന്റെ കാള്‍ വരുന്നത്.

കെ ജി ജോര്‍ജ് ഒരു ന്യൂ ജെന്‍ ഫിലിംമേക്കറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രേക്ഷകരെ അത്രത്തോളം സ്വാധീനിക്കുന്ന സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത്. പക്ഷെ ആ സമയത്തൊന്നും ന്യൂ ജെന്‍ എന്ന ടെര്‍മിനോളജി ആരും ഉപയോച്ചിരുന്നില്ല. മലയാളത്തിലെ പോലീസ് സിനിമകള്‍ പരിശോധിക്കുകയാണെങ്കില്‍ ‘വര്‍ഗം’ ഒരു ന്യൂ ജെന്‍ സിനിമയാണ്. എന്നാല്‍ അതൊരു ന്യൂ ജെന്‍ സിനിമയായി പരിഗണിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ പോപ്പുലറായ ന്യൂ ജെന്‍ ഫിലിം മേക്കറുടെ കൂടെയൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ അവരുടെ സിനിമയുടെ ഭാഗമാകണമെന്ന് അത്രത്തോളം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന ചെറിയ സിനിമകളില്‍ അഭിനയിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ദിലീഷും ശ്യാം പുഷ്‌കരനും സിനിമയെടുക്കണമെന്ന് തന്നോട് പറഞ്ഞെന്ന് പൃഥ്വിരാജ് പറയുന്നു. എന്തുകൊണ്ടാണ് ജോജി പോലൊരു സിനിമ തന്നെ വെച്ച് എടുക്കാത്തതെന്ന് അവരോടു ചോദിച്ചു. വലിയ സിനിമകളുടെ ഭാഗമാകുവാന്‍ വേണ്ടിയാണ് തന്നെ കൂടുതല്‍ പേരും സമീപിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago