ക്ലബ് എഫ്.എമ്മിന്റെ സ്റ്റാർ ജാം വിത് റാഫി എന്ന പരിപാടിയിൽ സംസാരിക്കവേ ബിജു മേനോനെ ചൂണ്ടിക്കാട്ടി പ്രിഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയിലെ ഒരു കേന്ദ്രകഥാപാത്രം മലയാളത്തിലെ ഏറ്റവും വലിയ സംവിധായകൻ ഓഫർ ചെയ്തിട്ട് കുതിര ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് ആ സിനിമ വേണ്ടെന്ന് വച്ച മഹാനാണ് ഈ ഇരിക്കുന്നത് എന്നാണ് ബിജുമേനോനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. പരിപാടിയിൽ ചിരി പടക്കത്തിന് ആയിരുന്നു ഇരുവരും തിരികൊളുത്തിയത്. ബിജുമേനോൻ മടിയൻ ആണോ എന്ന അവതാരകന്റെ ചോദ്യത്തിന് അല്ല എന്ന് ബിജുമേനോൻ ഉത്തരം നൽകിയപ്പോൾ അതെ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്ന സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രമോഷനായി ആണ് ഇരുവരും പരിപാടിയിൽ പങ്കെടുത്തത്. തനിക്ക് 50 വയസ്സായി എന്നും നിവൃത്തിയില്ലാതെ ഇടി കൊണ്ടതാണ് ഈ പടം എന്നും പറയുന്ന ബിജുമേനോൻ സംവിധായകൻ സച്ചി സിനിമയുടെ കഥയും സീനുകളും പറഞ്ഞപ്പോൾ തന്നെ ആക്ഷൻ രംഗങ്ങളുടെ കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും അത് സച്ചിയോട് പങ്കുവച്ചിരുന്നുവെന്നും പറയുന്നു. ജീവിതത്തിൽ തികച്ചും സംതൃപ്തനായ ഒരു വ്യക്തിയാണ് ബിജുമേനോൻ എന്നും അതുകൊണ്ട് തനിക്ക് പലപ്പോഴും അദ്ദേഹത്തോട് അസൂയ തോന്നിയിട്ടുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…