യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിനു വേണ്ടി ശരീരം മെലിയിക്കാൻ മൂന്നു മാസം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയതിനു പിന്നാലെ അതിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ എന്ന സിനിമയാണ് പൃഥ്വിരാജ് ഇനി സംവിധാനം ചെയ്യാൻ പോകുന്നത്. മുരളി ഗോപി എന്നാണ് തന്റെ കയ്യിൽ ഫുൾ ബൗണ്ട് സ്ക്രിപ്റ്റ് തരുന്നത്, അവിടെ നിന്ന് ആറാം മാസം താൻ ഈ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും എന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മനീഷ് നാരായണൻ ദി ക്യൂ ചാനലിന് വേണ്ടി നടത്തിയ ഇന്റർവ്യൂവിൽ പൃഥ്വിരാജ് എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
ലൂസിഫർ പറഞ്ഞതിലും ഗൗരവമുള്ള ഒരു വിഷയം ആവും എമ്പുരാൻ പറയുക എന്നും രാഷ്ട്രീയവും സമൂഹികവുമായി കുറേക്കൂടി ഗൗരവം ഉള്ള വിഷയം ആവും ഈ ചിത്രം പങ്കു വെക്കുക എന്നും എന്നിരുന്നാലും ലൂസിഫർ പോലെ മലയാളത്തിലെ ഒരു വമ്പൻ ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കണം എന്ന ചിന്തയോടെ തന്നെയാണ് എമ്പുരാൻ ചെയ്യാൻ പോകുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജ് നായകനായി ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…