Categories: Malayalam

ലൂസിഫർ കണ്ട് ഇഷ്ടപെട്ട് അദ്ദേഹത്തിന്റെ അടുത്തചിത്രം സംവിധാനം ചെയ്യാൻ രജനി സാർ എന്നെ വിളിച്ചു ! എന്നാൽ എനിക്ക് അത് ചെയ്യാനാകില്ല എന്ന് പറഞ്ഞു; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്‌ത ഡ്രൈവിംഗ് ലൈസൻസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.

ലൂസിഫർ മൂലം തനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ലൂസിഫർ വലിയ ഹിറ്റായതിന് ശേഷം രജനി സാർ എന്നെ വിളിക്കുകയുണ്ടായി. പടം കണ്ട് ഇഷ്ടമായെന്ന് അദ്ദേഹം എന്നെ അറിയിച്ചു.അതോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുവാനുള്ള ഒരു അവസരവും അദ്ദേഹം എനിക്ക് വെച്ചു നീട്ടുകയുണ്ടായി.എന്നാൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ അത് ചെയ്യുവാൻ സാധിക്കില്ല എന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.എന്റെ ജീവിതത്തിൽ ഞാൻ ഒരാൾക്ക് അയക്കുന്ന ഏറ്റവും നീളമുള്ള സോറി മെസ്സേജ് അതായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.

മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നു സംഘടിപ്പിച്ച ‘സൂപ്പർ ഫാൻസ്’ പരിപാടിയിലായിരുന്നു പൃഥ്വി ആരാധകരോട് സംവദിച്ചത്.
ജെയ്ൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായും പൃഥ്വി സംവദിച്ചു. സൂപ്പര്‍ താരങ്ങളുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനിൽ അംഗത്വമുള്ളരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമൽഹാസൻ എന്നിവരുടെ ആരാധകരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പുതിയ ചിത്രം ‘ഡ്രൈവിങ് ലൈസൻസിന്റെ’ പ്രചരണാർഥമാണ് ആരാധകർക്കൊപ്പം പൃഥ്വി സമയം ചെലവിട്ടത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago