മലയാളികളുടെ പ്രിയ താരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും. ഇരുവരും ചേർന്ന് പാലായിൽ എംസി റോഡിൽ ഒരു യാത്ര നടത്തിയിരുന്നു. പൃഥ്വിരാജ് തന്റെ ലംബോർഗിനിയിലും ദുൽഖർ പോർഷെയിലും ആയിരുന്നു. രണ്ട് യുവാക്കൾ പകർത്തിയ വീഡിയോയിലൂടെയാണ് ഈ വിവരം ആരാധകർ അറിഞ്ഞത്. അന്നത്തെ യാത്രയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ വെളിപ്പെടുത്തുകയാണ്.
താരത്തിന്റെ വാക്കുകൾ:
ഞാനും ചാലുവും (ദുല്‍ഖര്‍ )എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ ഷൂട്ട് ചെയ്തത്. സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്‍.ടി.ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്ക് പരിശോധനയില്‍ മനസിലായി.
നടന്‍ സുരാജ് വെഞ്ഞാറമൂടാണ് ദൃശ്യങ്ങള്‍ സഹിതം ഇക്കാര്യം പൃഥ്വിയോട് ചോദിച്ചത്. ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാ എന്ന പൃഥ്വിരാജിന്‍റെ തമാശ രൂപേണയുള്ള ചോദ്യത്തിന് അതേ നാണയത്തിലായിരുന്നു സുരാജിന്‍റെ മറുപടി. ‘ലാലേട്ടന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസന്‍സ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദവി ലഭിച്ചു എന്നാണ് സുരാജ് പറഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…