Categories: Malayalam

ഇന്നേവരെ ലുലു മാളിൽ കയറിയിട്ടില്ല,മാളിൽ പർദ്ദ ധരിച്ച് സന്ദർശനം നടത്തുന്ന നടിമാരെ അറിയാം:പൃഥ്വിരാജ്

റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ താൻ ജീവിതത്തിൽ ഏറ്റവും ടെൻഷനടിച്ച സമയത്തെ പറ്റി തുറന്നു പറയുന്നതിനിടയിൽ കേരളത്തിൽ താനിതുവരെ സന്ദർശിക്കാത്ത സ്ഥലങ്ങളെ കുറിച്ചും പൃഥ്വിരാജ് തുറന്നുപറയുന്നു. ആദ്യമായി അദ്ദേഹം പറഞ്ഞത് ലുലുമാൾ ആണ്. കൊച്ചിയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ വേദിയാകുന്ന ഒരു പ്രമുഖ ഇടമാണ് ലുലുമാള്‍. എന്നാൽ താരം ഇതുവരെ ലുലുമാളിൽ പോയിട്ടില്ല. തനിക്കറിയാവുന്ന നിരവധി നടിമാർ പർദ്ദയിട്ട് ലുലുമാൾ സന്ദർശിക്കാൻ പോകുന്നതിനെപ്പറ്റി തനിക്കറിയാമെന്നും പക്ഷേ തന്റെ അത്രയും ഹൈറ്റ് ഉള്ള ഒരാൾ പർദ്ദ ഇട്ട് പോയാൽ സംശയാസ്പദമായ രീതിയിൽ പിടിക്കുമെന്ന് ഉള്ളതിനാൽ താൻ ആ സാഹസത്തിനു മുതിർന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബ്ലെസ്സി ചിത്രം ആട് ജീവിതത്തിനായുള്ള തയ്യാറെടുപ്പിനായി പൃഥ്വിരാജ് ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

ഇതിനിടെ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ഇതിനിടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.

ചിത്രത്തിൽ കാറുകളോട് ഭ്രമമുളള ഒരു സൂപ്പർ താരമായാണ് പൃഥ്വിരാജ് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഹരീന്ദ്രൻ എന്നാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ദീപ്തി സതിയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നു.വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്.. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് ആണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago