പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ലൂസിഫർ 2- ന്റെ പ്രഖ്യാപനം ഇന്നലെ നടന്നു. ചിത്രത്തിന്റെ ജോലികൾ അടുത്ത വർഷം രണ്ടാം പകുതിയോട് കൂടി ആരംഭിക്കും. റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലൊക്കേഷനുകളിലേക്ക് ഒരു വലിയ യൂണിറ്റുമായി സഞ്ചരിക്കേണ്ടിവരുന്നത് ഒരു വെല്ലുവിളിയാണെന്ന് പൃഥ്വിരാജ് അറിയിച്ചു. ലൂസിഫർ 2- ന്റെ ചിത്രീകരണത്തിന് മുൻപ് തീർക്കാനുള്ള കുറച്ചധികം പ്രോജക്ടുകൾ എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്നൊരു വലിയ പ്രോജക്ടിനോടൊപ്പം തന്നെ മുരളി തിരക്കഥയെഴുതി, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിക്കുന്ന ഒരു സിനിമയും തീര്‍ക്കാനുണ്ട്.
ലൂസിഫറിനേക്കാൾ വലിയ സിനിമയായിരിക്കും എമ്പുരാൻ എന്ന ഉറപും അദ്ദേഹം തരുന്നുണ്ട്. ലൂസിഫറിന്റെ സമയത്തും തന്റെ ഓഫീസ് ലാലേട്ടന്റെ വീടായിരുന്നു അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് താരം പറയുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കേരളമായിരിക്കും.ലൂസിഫറില്‍ ഒരു അതിഥി വേഷം പോലെ പ്രത്യക്ഷപ്പെട്ട സയിദ് മസൂദിനെപറ്റി ചോദിച്ചപ്പോൾ സയിദ് മസൂദ് ലൂസിഫറില്‍ കണ്ടതുപോലെ ഒരു ചെറിയ കഥാപാത്രമല്ലന്നും, സ്റ്റീഫന്റെയോ ഖുറേഷിയുടെയോ ജീവിതത്തിൽ ഇപ്പോള്‍ ഇത്രയുമേ പറയാനാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാങ്കേതിക മേഖലകളില്‍ ലൂസിഫര്‍ ടീം തന്നെ ആയിരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…