വിഷ്ണു ദേവ എന്ന ഈ തലശ്ശേരിക്കാരൻ പയ്യന് ഇതിലും വലിയൊരു സന്തോഷം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകില്ല. പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണു പൃഥ്വിരാജിന്റെ തന്നെ ഡബ്സ്‌മാഷ് വീഡിയോകൾ ചെയ്‌താണ് പ്രശസ്‌തനായത്. സിനിമയെ സ്വപ്‌നം കണ്ടു നടക്കുന്ന ഈ യുവാവിന്റെ ആഗ്രഹം തന്റെ ഡബ്സ്‌മാഷ് വീഡിയോകളിൽ ഒരെണ്ണമെങ്കിലും പൃഥ്വിരാജ് കാണണമെന്നായിരുന്നു. ആ ആഗ്രഹങ്ങളെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്ന ഒരു കാഴ്‌ചയാണ് ഇപ്പോൾ കണ്ടിരിക്കുന്നത്. പൃഥ്വിരാജ് താനെ ഇൻസ്റ്റാഗ്രാമിൽ ഇന്ന് പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോക്ക് താഴെയായി വിഷ്ണു ദേവ തന്റെ ആഗ്രഹം വ്യക്തമാക്കി ഒരു കമന്റ് ഇട്ടിരുന്നു. വിഷ്ണു ദേവയെ പോലും ഞെട്ടിച്ചാണ് പൃഥ്വിരാജ് അതിന് മറുപടി നൽകിയത്. ഒന്നല്ല, വിഷ്‌ണുവിന്റെ ധാരാളം വീഡിയോസ് താൻ കണ്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. എല്ലാ വിധ ഭാവുകങ്ങളും വിഷ്‌ണുവിന് നേരുന്നതോടൊപ്പം ഉടൻ തന്നെ നേരിട്ട് കാണാമെന്നും പൃഥ്വിരാജ് മറുപടി നൽകി. വിഷ്‌ണു ദേവയുടെ സന്തോഷം ഇരട്ടിയാകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും വിഷ്‌ണു ദേവക്ക് മറുപടി നൽകി. പ്രിത്വി പറഞ്ഞത് പോലെ തന്നെ ഇരുവരും വിഷ്‌ണുവിന്റെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ടെന്നും മുന്നോട്ട് ഉള്ള എല്ലാ പ്രയത്നങ്ങൾക്കും ആശംസകൾ നേരുകയും ചെയ്‌തു സുപ്രിയ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…