മലയാള സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ലൂസിഫറിനെ ഇരുകൈയും നീട്ടി സ്വീകരിച്ചവർ എമ്പുരാൻ വരാനുള്ള കാത്തിരിപ്പിലാണ്. 2019ൽ ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ തന്നെ എമ്പുരാൻ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ, കോവിഡും അനുബന്ധ കാരണങ്ങളും എമ്പുരാൻ വൈകാൻ കാരണമായി.
എന്നാൽ എമ്പുരാൻ അതിന്റെ ചിത്രീകരണത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലൊക്കേഷൻ ഹണ്ട് തിരക്കിലാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് പൃഥ്വിരാജിന് ഒപ്പമുള്ള ലൊക്കേഷൻ ഹണ്ടിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആണ് സുജിത്ത് വാസുദേവ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സുജിത്ത് വാസുദേവ് പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒപ്പം സംവിധായകന്‍ നിര്‍മല്‍ സഹദേവ്, ചീഫ് അസോസിയേറ്റ് വാവ, സുരേഷ് ബാലാജി എന്നിവരുമുണ്ട്. ലൂസിഫറിന്‍റെ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച സ്റ്റണ്ട് സില്‍വ തന്നെയാണ് എമ്പുരാന്‍റെയും ആക്ഷന്‍ ഡയറക്ടര്‍. ചിത്രത്തിന്‍റെ സെറ്റ് വര്‍ക്കുകള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…