Categories: NewsTamil

വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്!

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രങ്ങളിൽ ഒന്നാണ് മാസ്റ്റർ. മാസങ്ങൾക്ക് ശേഷം ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു.കോവിഡ് വ്യാപനത്തോടെ മാസങ്ങളായി തീയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്റ്ററിന്റെ റിലീസോടെ തിയേറ്ററുകളെ വീണ്ടും പഴയ സ്ഥിതിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിൽ ആണ് തിയേറ്റർ ഉടമകൾ. തമിഴ് നാട്ടിൽ ഈ വർഷത്തെ പൊങ്കൽ പ്രമാണിച്ച് ചിത്രം പുറത്തിറക്കാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലും ഇതേ ദിവസം തന്നെ റിലീസ് നടത്താനാണ് തീരുമാനം. സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ കേരളത്തിലെ തിയേറ്ററുകളും മാസ്റ്ററിന്റെ റിലീസോടെ കാര്യക്ഷമമാക്കും.

തമിഴ് സൂപ്പർസ്റ്റാർ വിജയ് ചിത്രങ്ങൾക്ക് തമിഴ് നാട്ടിൽ ലഭിക്കുന്ന അതെ സ്വീകരണം തന്നെയാണ് കേരളത്തിലും ലഭിക്കുന്നത്. ഓരോ വിജയ് ചിത്രങ്ങളും കേരളത്തിൽ നിന്ന് കോടികൾ ആണ് വാരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മാസ്റ്റർ തന്നെ ആദ്യം തിയേറ്ററിൽ എത്തിക്കാൻ കേരളത്തിലെ തിയേറ്റർ ഉടമകളെ പ്രേരിപ്പിക്കുന്നതും. ആദ്യം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം അനുസരിച്ചിരിക്കായിരിക്കും പെട്ടിയിലിരിക്കുന്ന മറ്റ് മലയാളസിനിമകളും തീയേറ്ററുകൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.

ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്. രചനയും നിർവഹിച്ചിരിക്കുന്നത് ലോകേഷ് തന്നെയാണ്. വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇവരെ കൂടാതെ മാളവിക മോഹനൻ, അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago