എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്ന സുകുമാരന്റെ ഇരുപത്തിമൂന്നാം ചരമവാർഷികമാണ് ഇന്ന്. കോളേജ് ലെക്ചററായിരുന്ന സുകുമാരൻ 1973ൽ എം ടി വാസുദേവൻ നായരുടെ നിർമ്മാല്യത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്ന് വന്നത്. 1997 ജൂൺ 16ന് തന്റെ നാല്പത്തിയൊമ്പതാം വയസ്സിൽ ഹൃദയാഘാതത്തിലൂടെ ഈ ലോകം വിടുമ്പോൾ പ്രേക്ഷകരും കണ്ണീരണിഞ്ഞു. ശിബിരമായിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം.
1978 ഒക്ടോബർ 17ന് മല്ലിക സുകുമാരനെ വിവാഹം കഴിച്ച സുകുമാരൻ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ രണ്ട് പ്രതിഭകളെ മലയാളികൾക്ക് സമ്മാനിച്ചിട്ടാണ് വിട പറഞ്ഞത്. ഇന്ദ്രജിത്ത് നടിയായ പൂർണിമയെ വിവാഹം കഴിച്ചപ്പോൾ പൃഥ്വിരാജ് സുപ്രിയയെ ജീവിത സഖിയാക്കി. സുകുമാരനെ കുറിച്ച് സുപ്രിയ കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
അച്ഛാ.. എന്റെ പ്രിയപ്പെട്ടവനിലൂടെ അങ്ങയുടെ ഒരു ഭാഗം ഞാൻ എന്നും കാണുന്നുണ്ട്. എല്ലാവരും പറയുന്നത് അദ്ദേഹം അച്ഛന്റെ അതേ പകർപ്പാണെന്നും അച്ഛനെ പോലെ തന്നെയാണ് പെരുമാറുന്നതെന്നുമാണ്. അച്ഛന്റെ പ്രശസ്തമായ ദേഷ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അല്ലിക്കും എനിക്കും നിങ്ങൾ ഇരുവരുടെയും ഈ സാമ്യതകൾ നേരിട്ട് കാണുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോകുന്നു. എന്നും അച്ഛനെ ഒത്തിരി സ്നേഹത്തോടെ തന്നെ ഓർത്തിരിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…