Categories: ActorCelebrities

പൃഥ്വിരാജ് ഒരു ജെന്റിൽമാൻ, ഉണ്ണി മുകുന്ദൻ

പൃഥ്വിരാജിനൊപ്പമുള്ള പഴയകാല  ഓർമ്മകൾ  പങ്കുവച്ച് ഉണ്ണിമുകുന്ദൻ. ഇരുവരും ഒന്നിക്കുന്ന ഭ്രമം സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പൂര്‍വകാല അനുഭവം പറഞ്ഞത്.

‘ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് ശരിയാണെങ്കിൽ  ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും.‘വർഷങ്ങൾക്കുമുമ്പ്, ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്. എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റിൽമാൻസ് ഗെസ്ചർ എന്ന നിലയിൽ ഞാൻ അത് സന്തോഷപൂർവ്വം നിരസിച്ചു, പക്ഷേ വളരെ സന്തോഷത്തോടെ നടന്നുപോയി! നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.’

ഉണ്ണി കുറിച്ചുപൃഥ്വിരാജും ഉണ്ണി മുകുന്ദനും മുഴുനീള വേഷങ്ങളിൽ ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഭ്രമം. നേരത്തെ പതിനെട്ടാം പടി എന്ന സിനിമയിൽ ഇരുവരും അതിഥി വേഷങ്ങളിലെത്തിയിരുന്നു. പ്രശസ്ത ഛായാഗ്രഹൻ രവി കെ. ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. മമ്തയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.രവി കെ. ചന്ദ്രൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ പി ഇന്‍റര്‍നാഷണലാണ് നിർമാണം. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. റാഷി ഖന്ന, അനന്യ, സുരഭി ലക്ഷ്മി, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.2018ൽ പുറത്തിറങ്ങിയ ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ അന്ധാധുനിന്‍റെ റീമേക്ക് ആണ് ഭ്രമം എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago