കോള്‍ഡ് കേസ്, കുരുതി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഒ.ടി.ടി റിലീസായ പൃഥ്വിരാജ് ചിത്രമാണ് ഭ്രമം. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7നാണ് ഭ്രമം റിലീസ് ചെയ്‌തത്. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ചിത്രം. ബോളിവുഡ് ഹിറ്റ് ചിത്രമായ ‘അന്ധാദുന്‍’ന്റെ റിമേക്ക് ആണ് ഭ്രമം. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ശരത് ബാലന്‍ ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്. സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചത്.
ചിത്രത്തിന്റെ പ്രചരണാർത്ഥം യു എ ഈയിൽ എത്തിയ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ ഹിറ്റ് 96.7 എഫ് എമ്മിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ലിപ് റീഡിങ് ചലഞ്ചിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒടിയനിലെ കഞ്ഞി എടുക്കട്ടേ എന്ന ഡയലോഗാണ് മംമ്തയുടെ ചുണ്ടിൽ നിന്നും പൃഥ്വിരാജ് വായിച്ചെടുത്തത്. അതിന് മറുപടിയായി ലാലേട്ടനെ പോലെ തോൾ ചെരിച്ച് ആവാം എന്നൊരു ഡയലോഗും കൂടി പൃഥ്വിരാജ് നൽകുന്നുണ്ട്. വീഡിയോ കാണാം.
ശങ്കർ, ജഗദീഷ്, സുധീർ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജെക്‌സ് ബിജോയിയുടേതാണ് സംഗീതം. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, കല – ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ – അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ – ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ – അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സ്റ്റീൽസ് – ബിജിത് ധർമ്മടം, മേക്കപ്പ് – റോണക്‌സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഷൈൻ, പ്രൊഡക്ഷൻ മാനേജർ – പ്രിൻസ്, വാട്ട്‌സൺ. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തെലുങ്കിലും തമിഴിലും ‘അന്ധാദുൻ’ റീമേക്ക് ഒരുങ്ങുന്നുണ്ട്. തമിഴിൽ പ്രശാന്ത് ത്യാഗരാജനാണ് നായകൻ. ’ദ പിയാനോ ട്യൂണർ’ എന്ന ഫ്രഞ്ച് ഷോർട്ട് ഫിലിം ആധാരമാക്കി ഒരുക്കിയ ‘അന്ധാ ദുൻ’ സമീപകാലത്ത് ഏറെ ചർച്ചയായ ഇന്ത്യൻ ത്രില്ലർ കൂടിയാണ്. 2018ൽ റിലീസ് ചെയ്ത അന്ധാദുൻ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആയുഷ്മാൻ ഖുറാനക്ക് അഭിനയത്തിന് ദേശീയ അവാർഡും ലഭിച്ചു. ദേശീയ അവാർഡിൽ മികച്ച ഹിന്ദി സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെയറിൽ മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ആറ് അവാർഡുകൾ ‘അന്ധാദുൻ’ നേടിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…