ജോർഡാനിൽ നിന്നും ഷൂട്ടിങ് പൂർത്തിയാക്കി തിരിച്ചെത്തിയ പൃഥ്വിരാജ് തന്റെ ക്വറന്റൈൻ കാലാവധി കഴിഞ്ഞ ആഴ്ച പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം ഭാര്യയേയും മകളേയും കണ്ടതിന്റെ സന്തോഷവും താരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജിന്റെ പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഓച്ചിറ അമ്പലത്തിലെത്തി കാണിക്കയിട്ട് പ്രാര്‍ത്ഥിച്ച് മടങ്ങുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നീല ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞുള്ള താരത്തിന്റെ വരവും കാണിക്കയിടുന്നതും തിരിച്ച് പോവുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സോഷ്യൽ മീഡിയ ഒട്ടാകെ വീഡിയോ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഭാര്യയും മകളും ഒപ്പമില്ലാത്തതിനെക്കുറിച്ചായിരുന്നു ചിലര്‍ ചോദിച്ചത്.
കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയുടെ വിയോഗം പൃത്വിരാജിനെ ഏറെ വൈകാരികമായി ബാധിച്ചിരുന്നു. സച്ചിയുമായുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റും കുറിച്ചിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജിന്റെ അവസാനം റിലീസായ ചിത്രം.അനാർക്കലി എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…