പുതിയ മിനി കൂപ്പര്‍ സ്വന്തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ഗാരേജിലേക്ക് പുത്തന്‍ മിനികൂപ്പറും. പൃഥ്വിരാജും ഭാര്യ സുപ്രിയയും ഷോറൂമില്‍ ഒന്നിച്ചെത്തിയാണ് കാര്‍ ഏറ്റു വാങ്ങിയത്. മലയാള സിനിമയിലെ കാര്‍പ്രേമികളില്‍ മുന്‍പന്തിയിലാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്‌ള്യുവിന്റെ റോഡ്സ്റ്റര്‍ മോഡല്‍ സീ4 പൃഥ്വി സ്വന്തമാക്കി. തുടര്‍ന്ന് പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവ സ്വന്തമാക്കി.

മലയാള സിനിമ ലോകത്ത് ലബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയ ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്. 2018 മാര്‍ച്ചിലാണ് 3.25 കോടിയോളം എക്സ്-ഷോറൂം വിലയുള്ള കറുപ്പ് നിറത്തിലുള്ള സ്‌പോര്‍ട്‌സ് കാറിനെ നടന്‍ സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് പ്രിഥ്വിരാജിന്റെത് (കേരളത്തിലുള്ള മറ്റുള്ള ലംബോര്‍ഗിനി മോഡലുകളെല്ലാം കേരളത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്തതാണ്). 41 ലക്ഷത്തോളം രൂപ കാക്കനാട് ആര്‍ടിഓയില്‍ റെജിസ്‌ട്രേഷനായി ചിലവഴിച്ച പ്രിഥ്വിരാജിന്റെ ഹുറാക്കാന് ഫാന്‍സി നമ്പര്‍ ആണ്, കെഎല്‍-07, സിഎന്‍ 1.  ഹുറാക്കന്റെ LP 5802 എന്ന റിയര്‍വീല്‍ ഡ്രൈവ് വേരിയന്റാണ് പൃഥ്വിരാജ് വാങ്ങിയത്. 580 ബിഎച്പി പവറും 540 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് വി10 എന്‍ജിനാണ് ഈ പതിപ്പിന്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.4 സെക്കന്റ് മാത്രം വേണ്ട ഹുറാക്കന് മണിക്കൂറില്‍ 320 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് റേഞ്ച് റോവര്‍ വോഗിനെ പൃഥ്വിരാജ് വാങ്ങിയത്. ഭാര്യ സുപ്രിയക്കൊപ്പം കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഷോറൂമിലെത്തിയാണ് പൃഥ്വി പുതിയ റേഞ്ച് റോവര്‍ എസ്യുവി ഏറ്റുവാങ്ങിയത്. മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന്റെ സില്‍വര്‍ നിറത്തിലുള്ള സ്പോര്‍ട്ടി വകഭേദമാണ് താരം വാങ്ങിയത്. പൂര്‍ണമായും ഇറക്കുമതി ചെയ്ത പ്രിഥ്വിരാജിന്റെ വോഗിന് 258 ബഎച്പി പവറും, 600 എന്‍എം ഉയര്‍ന്ന ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ ഒക്ടോബറില്‍ ബിഎംഡബ്ള്യുവിന്റെ അത്യാഢംബര സെഡാന്‍ ആയ 7 സീരീസും പൃഥ്വിരാജിന്റെ വീട്ടുമുറ്റത്തെത്തി. നീല നിറത്തിലുള്ള ബിഎംഡബ്‌ള്യു 7 സീരീസ് എം 760 ഘശ മോഡല്‍ ആണെന്നാണ് റിപോര്‍ട്ടുകള്‍. എം ഡിവിഷന്റെ പെര്‍ഫോമന്‍സ് പാര്‍ട്സുകള്‍ ചേര്‍ന്ന ഈ മോഡലിന് 2.4 കോടിയിലേറെയാണ് എക്സ്-ഷോറൂം വില. 6.6 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് V12 പെട്രോള്‍ എന്‍ജിനാണ് ഹൃദയം. 600 ബിഎച്പി പവറും 850 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നു. ആട് ജീവിതം ഷൂട്ടിങ്ങിനെ ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വി മാസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും തനിയെ ഓടിച്ചു പോയതും ഇതിലാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

21 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago