Prithviraj recieves on 15 lakhs for his role in Veettilekkulla Vazhi
പൃഥ്വിരാജിനെ നായകനാക്കി 2011ൽ ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയെന്ന ചിത്രം നിര്‍മ്മിച്ചത് ബിസി ജോഷിയാണ്. ആ സിനിമ ചെയ്യാന്‍ വളരെ ചെറിയ പ്രതിഫലം മാത്രമാണ് പൃഥ്വിരാജ് വാങ്ങിയതെന്നും ഷൂട്ടിങ് സമയത്ത് അദ്ദേഹം എല്ലാ രീതിയിലും സഹകരിച്ചെന്നും ജോഷി പറയുന്നു.
സാറ്റലൈറ്റ് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് പൃഥ്വിരാജിനെ വെച്ച് ആ സിനിമ എടുത്തത്. 1.10 കോടി രൂപയാണ് അന്ന് സാറ്റലൈറ്റായി കിട്ടിയത്. ഡോ. ബിജുവാണ് പൃഥ്വിരാജിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ തുടങ്ങുന്നത്. 15 ലക്ഷം രൂപ മാത്രമാണ് പ്രതിഫലമായി പൃഥ്വിരാജിന് കൊടുത്തത്. അത് മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഒരു അവാര്‍ഡ് ഫിലിമല്ലേ. അത് എല്ലാവര്‍ക്കും പ്രയോജനമല്ലേ. പുള്ളിക്കുള്‍പ്പെടെ, ഒരുപക്ഷേ അതുകൊണ്ട് കൂടിയായിരിക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായിരുന്നു അത്. പൃഥ്വിരാജ് ഈ സിനിമയ്ക്കായി ഭയങ്കരമായി സഹകരിച്ചിട്ടുണ്ട്. ക്യാമറയൊക്കെ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തുകൊണ്ടുപോകുമായിരുന്നു.
അതേ സമയം പൃഥ്വിരാജ് ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന തന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ ബ്രോഡാഡിയുടെ ചിത്രീകരണത്തിരക്കുകളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കുന്നു. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…