ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. ജോർഡാനിലെ കോവിഡ് 19 സ്ഥിതിഗതികൾ അനുകൂലമായതിനെ തുടർന്ന് ഷൂട്ടിംഗ് പുനഃരാരംഭിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിനിടയിലും ചിത്രത്തിന്റെ ജോർഡാനിലെ ഷെഡ്യൂൾ അണിയറ പ്രവർത്തകർ പൂർത്തിയാക്കിയിരുന്നു. പൃഥ്വിരാജ് തന്നെയാണ് ഷെഡ്യൂൾ പാക്ക് അപ്പ് ആയ വിവരം സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം പൃഥ്വിരാജ് കൊച്ചിയിൽ വിമാനം ഇറങ്ങി. 58 അംഗ സംഘം ഡൽഹി വഴിയുള്ള പ്രത്യേക എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് കൊച്ചി നെടുമ്പാശ്ശേരിയിൽ വിമനമിറങ്ങിയത്. ഫോർട്ടുകൊച്ചിയിലെ പണം മുടക്കിയുള്ള ക്വാറന്റിൻ കേന്ദ്രത്തിലായിരിക്കും പതിനാല് ദിവസം പൃഥ്വി ചിലവഴിക്കുക. വിമാനത്താവളത്തിൽ നിന്ന് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് ക്വറന്റൈനിലേക്ക് പോയത്.
ഇതിനിടെ പൃഥ്വിരാജിന്റെ ആട്ജീവിതത്തിലെ രണ്ട് ലുക്കുകൾ താരതമ്യം ചെയ്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഷൂട്ടിംഗ് തുടങ്ങി ആദ്യ ഷെഡ്യൂളിൽ ഉള്ള പൃഥ്വിരാജിന്റെ ലുക്കും ഇപ്പോൾ ഉള്ള പൃഥ്വിരാജിന്റെ ലുക്കും ഏറെ മാറ്റമാണ് ഉള്ളത്. പൃഥ്വിരാജിന്റെ ഡെഡിക്കേഷന് അഭിനന്ദനങ്ങൾ നൽകുകയാണ് സിനിമാ ലോകം.
ആടുജീവിതത്തിനായി കഠിനമായ ഡയറ്റിങ്ങിലൂടെ മെലിഞ്ഞ ആ ലുക്കിൽ നിന്നും പൃഥ്വിരാജ് തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നാണ് താരം തന്നെ സൂചന നൽകിയിരിക്കുന്നത്. ക്വാറന്റൈൻ റൂമിൽ ഒരുക്കിയിട്ടുള്ള മിനി ജിമ്മിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചാണ് പൃഥ്വിരാജ് ഈ കാര്യം വെളിപ്പെടുത്തിയത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…