ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടി ശരീരം മെലിഞ്ഞ പൃഥ്വിരാജ് ഇപ്പോൾ തടി കൂട്ടുവാനുള്ള പരിശ്രമത്തിലാണ്. ഇതിന് വേണ്ടിയുള്ള വർക്ക് ഔട്ട് ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ആട് ജീവിതത്തിന് വേണ്ടി ശരീരം മെലിഞ്ഞ പൃഥ്വിരാജ് ഇപ്പോൾ ശരീരം പുഷ്ടിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിനായി വർക്ക് ഔട്ടുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഇടക്കിടെ സോഷ്യൽ മീഡിയയിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രം താരം പങ്കു വെച്ചിരുന്നു. ഇന്നലെ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ കൂടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിറഞ്ഞ പൃഥ്വിരാജ്. ഇപ്പോൾ ഇതാ വീണ്ടും ഒരു ഷർട്ട്ലെസ്സ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്.
വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രത്തിലാണ് പൃഥ്വിരാജ് ഇനി അഭിനയിക്കാൻ ഇരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ ഗോകുൽ രാജ് ഭാസ്കർ ആണ്. അനൗൺസ്മെന്റ് പോസ്റ്ററിൽ ഈ ചിത്രം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും എന്നും അറിയിച്ചിട്ടുണ്ട്. മാജിക് ഫ്രെയിംസിന് ഒപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, നയൻ എന്നീ ചിത്രങ്ങൾ പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മാണം ചെയ്തിട്ടുള്ളതാണ്. നിലവിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആടുജീവിതം ആണ്. ബ്ലസി ആണ് ആടുജീവിതം ഒരുക്കുന്നത്. ചിത്രത്തിന് ജോർദാനിൽ ഒരു ഷെഡ്യൂൾഡ് ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…