Categories: Malayalam

പ്രണവ് – വിനീത് ചിത്രം ഹൃദയത്തിൽ പൃഥ്വിരാജ് പാടുന്നു; ചിത്രം പങ്കുവെച്ച് വിനീത്

അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്.ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റൊരു പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നത് യുവതാരം പൃഥ്വിരാജ് സുകുമാരനാണ്. സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് വാർത്ത പുറത്ത് വിട്ടത്. ഗാനത്തിന്റെ റെക്കോർഡിങ്ങ് ഇന്ന് നടന്നു.

മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്.നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാണ്ട് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ നിർമിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്.പ്രണവിന്റെ അടുത്ത ചിത്രം വിനീതിന്റെ കൂടെ ആയിരിക്കുമെന്ന് ഏറെ ഊഹാപോഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ഈ ഒഫീഷ്യൽ അന്നൗൻസ്‌മെന്റിലൂടെ എല്ലാ ഊഹാപോഹങ്ങൾക്കും ഒരു അവസാനമായിരിക്കുകയാണ്. അടുത്ത വർഷം ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago