പൃഥ്വിരാജ് പാടിയ പാട്ട് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ‘പുതിയ മുഖം’ എന്ന പാട്ടാണ്. ‘പുതിയ മുഖം’ എന്ന സിനിമയിൽ പൃഥ്വിരാജ് പാടിയ ഈ പാട്ട് അമർ അക്ബർ അന്തോണിയിൽ ഇന്ദ്രജിത്ത് തൊണ്ട കീറി പാടിയത് കണ്ട് നമ്മൾ ചിരിച്ചതാണ്. എന്നാൽ, ഈ പാട്ട് തൽക്കാലത്തേക്ക് മറന്നേക്കൂ എന്നാണ് പൃഥ്വിയുടെ ആരാധകരോട് പറയാനുള്ളത്. പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ഭ്രമത്തിൽ ഒരു ഗാനം പാടുന്നുണ്ട് പൃഥ്വിരാജ്. ‘ലോകം ചേറടിഞ്ഞ ഗോളം’ എന്ന് തുടങ്ങുന്ന ഗാനമാണ് പൃഥ്വി പാടിയിരിക്കുന്നത്. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജോ പോളിന്റെ വരികൾക്ക് ഈണം നൽകി കമ്പോസ് ചെയ്തിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്.
ഏതായാലും പൃഥ്വിരാജിന്റെ പുതിയ പാട്ട് ആരാധകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. പാട്ട് പൊളിച്ചെന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. ‘പാടണം, അഭിനയിക്കണം, സംവിധാനം ചെയ്യണം, സ്ക്രിപ്റ്റ് കേൾക്കണം, പ്രൊഡ്യൂസർ ആകണം … അല്ല രാജുവേട്ട നിങ്ങൾക് ഒരു ഡേ 24hrs തന്നെ അല്ലെ’ – എപിഐ മലയാളത്തിന്റെ യു ട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഇത്തരത്തിൽ നിരവധി കമന്റുകളാണ് ഉള്ളത്.
അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ഭ്രമം സിനിമയിൽ പറയുന്നത്. ഒരു കൊലപാതകരഹസ്യത്തിൽ ഇയാൾ കുടുങ്ങിക്കിടക്കുന്നതിനാൽ ഇയാളുടെ സസ്പെൻസും പ്രചോദനവും ആശയക്കുഴപ്പവും നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. ചിത്രത്തിന്റെ സംവിധായകൻ ആയ രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും. എപി ഇന്റർനാഷണലിന്റെയും വയാകോം 18 സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഒക്ടോബർ ഏഴിനാണ് ഭ്രമം റിലീസ് ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…