Prithviraj Speaks About Anjali Menon
പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൂടെ. ബാംഗ്ലൂർ ഡെയ്‌സിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. അഞ്ജലി മേനോൻ സംവിധാനം നിർവഹിച്ച മഞ്ചാടിക്കുരുവിലും പൃഥ്വിരാജ് തന്നെയായിരുന്നു നായകൻ. അഞ്‌ജലി മേനോനെ കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകളിലൂടെ..
“സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുമായി ഇത്രത്തോളം വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഫിലിംമേക്കറെ ഞാന്‍ വേറെ കണ്ടിട്ടില്ല. ജോഷ്വ എന്നാണ് കൂടെയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജോഷ്വയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ അവരെ അഞ്ജലി അടിക്കും എന്ന് തോന്നിയിട്ടുണ്ട്. ഓരോ കഥാപാത്രവും എങ്ങനെ ആയിരിക്കണമെന്ന് അത്രത്തോളം ബോധ്യമുണ്ട് അവര്‍ക്ക്. ഒരു അഭിനേതാവിന് വലിയ ആശ്വാസമാണ് ഇത്. ഒരു കഥാപാത്രത്തിന്‍റെ സിനിമയിലില്ലാത്ത ജീവിതപശ്ചാത്തലത്തില്‍ പോലും അവര്‍ ശ്രദ്ധ കൊടുക്കും. കഥാപാത്രങ്ങളുടെ കാര്യത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയ മറ്റൊരാള്‍ എന്‍റെ അനുഭവത്തില്‍ ലോഹിതദാസ് സാറാണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ഇത്തരത്തില്‍ വിവരണം കിട്ടിയാല്‍ ഒരു സന്ദര്‍ഭത്തോട് എങ്ങനെയാവും അയാള്‍ പ്രതികരിക്കുക എന്നതിനെക്കുറിച്ച് നമുക്ക് ഒരു സംശയവും ഉണ്ടാവില്ല.”
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറയുന്നത്. ലോഹിതദാസിന്‍റെ 2003 ചിത്രം ചക്രത്തില്‍ പൃഥ്വിയായിരുന്നു നായകന്‍. ജൂലൈ 14ന് കൂടെ തീയറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…