ലൂസിഫറിലെ ഐറ്റം ഡാൻസിലൂടെ താൻ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ലെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ കാണിച്ച ഐറ്റം ഡാൻസ് വിവാദമായിരുന്നു. ഐറ്റം ഡാൻസിലൂടെ സ്ത്രീവിരുദ്ധതയാണ് പൃഥ്വിരാജ് കാണിച്ചതെന്ന് ആയിരുന്നു വിമർശനം. ലൂസിഫർ സിനിമയിൽ ഏറെ വിവാദമായ രംഗമായിരുന്നു അത്. എന്നാൽ, ഇപ്പോൾ ഇതേ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനിൽ സംസാരിക്കുമ്പോഴാണ് ലൂസിഫറിലെ ഐറ്റം ഡാൻസ് വിവാദത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്.
തന്റെ സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് ആരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ടല്ലെന്നും തന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതു കൊണ്ടാണെന്നും ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ‘ചിലരെങ്കിലും എന്റെ സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് നെറ്റി ചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ടല്ല. എന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതുകൊണ്ടാണ്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ഒരു സിനിമയുടെ ഭാഗമാകില്ലെന്ന് ഞാൻ പറയുകയും എന്നാൽ എന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് ഉള്ളത് സ്ത്രീവിരുദ്ധതയാണ് എന്ന് ആൾക്കാർക്ക് തോന്നുകയും ചെയ്തതു കൊണ്ടായിരിക്കാം അവർ നെറ്റി ചുളിച്ചത്.’ – പൃഥ്വിരാജ് പറഞ്ഞു.
താൻ ഇത് ഒരുപാട് വിശദീകരിച്ചതാണെന്നും എന്നാൽ ഒന്നുകൂടി പറയാമെന്നും പൃഥ്വിരാജ് പറഞ്ഞു. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തന്നെ സംബന്ധിച്ച് സ്ത്രീവിരുദ്ധത എന്ന് പറയുന്നത് ഒരു പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുന്ന ഒരു പെൺകുട്ടിയെ ഹരാസ് ചെയ്യുന്ന നായകനോട് പെൺകുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നത് ഒക്കെയാണ്. തന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യം വെച്ചിട്ട് തനിക്കത് റിലേറ്റ് ചെയ്യാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണെന്നും ലൂസിഫറിലെ അവസാന ഗാനത്തിൽ താൻ ഫെമിനിൻ ബ്യൂട്ടി ഒബ്ജക്ടിഫൈ ചെയ്തെന്നും അത് സ്ത്രീവിരുദ്ധതയാണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…