കഴിഞ്ഞയിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്ന ഒന്നായിരുന്നു ‘ലാലേട്ടനെ കാണണം’ ട്രോളുകൾ. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടയ്ക്ക് പൃഥ്വിരാജ് താൻ ലാലേട്ടനെ കാണാൻ പോകുകയാണെന്ന് ആവർത്തിച്ചിരുന്നു. ജനഗണമനയുടെ വിജയാഘോഷ പരിപാടിയിലും പിന്നീട് കുഞ്ചാക്കോ ബോബനെ കണ്ട് മടങ്ങുമ്പോഴുമെല്ലാം പൃഥ്വി ഈ ഡയലോഗ് ആവർത്തിച്ചിരുന്നു. ഏതായാലും ഈ ഡയലോഗ് ട്രോളൻമാർ ഏറ്റെടുക്കുകയും നിരവധി ട്രോളുകൾക്ക് അത് കാരണമാകുകയും ചെയ്തിരുന്നു.
ഏതായാലും മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നു പറയുകയാണ് പൃഥ്വിരാജ്. 24ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നത്. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോസ് എപ്പോഴും ഇൻസ്റ്റഗ്രാമിൽ ഇടാറുണ്ടല്ലോ എന്ന് ആളുകൾ ചോദിക്കാറുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. താനും മോഹൻലാലും ഒരേ ബിൽഡിങ്ങിലാണ് താമസിക്കുന്നത് എന്നതാണ് അതിനുള്ള മറുപടിയെന്ന് പൃഥ്വിരാജ് പറഞ്ഞു.
ഒരു ദിവസം ഷൂട്ടിങ്ങ് ഇല്ല അല്ലെങ്കിൽ ഒരു ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ലാലേട്ടൻ മുകളിൽ ഉണ്ടെങ്കിൽ പല ദിവസങ്ങളിലും തങ്ങൾ തമ്മിൽ കാണാറുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘മോനേ വാ, ഭക്ഷണം കഴിക്കാം’ എന്ന് പറഞ്ഞ് അദ്ദേഹം വിളിക്കുമെന്നും അങ്ങനെ കാണുന്നതാണെന്നും പൃഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി തനിക്ക് ലാലേട്ടനെ എപ്പോഴും കാണാൻ സാധിക്കാറുണ്ട്. കാരണം, തന്റെ ഫ്ലാറ്റിന്റെ തൊട്ടു മുകളിലാണ് അദ്ദേഹം താമസിക്കുന്നത്. രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തപ്പോൾ സ്വാഭാവികമായും തങ്ങൾ ക്ലോസ് ആയിട്ടുണ്ടെന്നും സുചി ചേച്ചിയുമായും വലിയ ഇഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മമ്മൂക്കയുടെ അടുത്തും ഇങ്ങനെ തന്നെയാണെന്നും തന്റെ വീട്ടിലേക്ക് സ്ഥിരമായി വരുന്ന തന്റെ ആക്ടർ സുഹൃത്തുക്കളിൽ ഒരാൾ ദുൽഖറാണെന്നും പൃഥ്വി പറഞ്ഞു. മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് താൻ മാത്രമല്ല ഓരോ സംവിധായകനും ആഗ്രഹിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. മമ്മൂക്കയെ വെച്ച് സിനിമയെടുക്കാൻ ആഗ്രഹമുണ്ടെന്നും എപ്പോൾ എങ്ങനെ എന്ന് അറിയില്ലെന്നും പൃഥ്വി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…