ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ബ്രോ ഡാഡിയില്‍ ജഗദീഷും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബിഗ് എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു.
‘ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായി. ഹൈദരാബാദില്‍ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാമറ, ലെന്‍സ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാനിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാം. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന്‍ പുറത്തെടുക്കുന്നത്’, ജഗദീഷ് പറഞ്ഞു.
മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കുന്നു. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…